ദേശീയയുവജനോത്സവം: പ്രബന്ധരചനാമത്സരം
2022 ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് നാഷണൽ യൂത്ത് ഫെസ്റ്റിവെലിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ 15-29 പ്രായ വിഭാഗത്തിൽപ്പെട്ട യുവജങ്ങൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. 2047ൽ എൻറെ സ്വപ്നത്തിലെ ഭാരതം (India of my dreams in 2047), ആസാദി കാ അമൃതുമഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യസമര നായകന്മാർ (Azadi ka Amrit Mahotsav- Unsung heroes of the Freedom Struggle) എന്നീ രണ്ട് വിഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ 300 വാക്കുകളിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയപ്രബന്ധം ഡിസംബർ 22 നു 5 മണിക്ക് മുമ്പായി nykmahe.dyc@gmail.com@gmail.com എന്ന ഇ- മെയിൽ വഴി ലഭിച്ചിരിക്കണം. രചയിതാവിൻറെ പേര്, ജനന തിയ്യതി, വയസ്സ്, ബ്ലോക്ക്, ജില്ല, പൂർണ്ണ മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ പ്രതേക പേപ്പറിൽ തയ്യാറാക്കി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ദേശീയ യുവജനോത്സവ വേദിയിൽ പ്രദർശിപ്പിക്കും. കൂടാതെ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 0490-2334322, 9400290803.
Post a Comment