o മതമൈത്രിയുടെ പ്രതീകമായി ഉണ്ണിക്കണ്ണന് മുന്നിൽ ഉണ്ണിയേശു
Latest News


 

മതമൈത്രിയുടെ പ്രതീകമായി ഉണ്ണിക്കണ്ണന് മുന്നിൽ ഉണ്ണിയേശു

 മതമൈത്രിയുടെ പ്രതീകമായി ഉണ്ണിക്കണ്ണന് മുന്നിൽ ഉണ്ണിയേശു



മാഹി : ശാന്തിയുടെയും സമാധാനത്തിന്റെയും പുതു വെളിച്ചവുമായി തിരുപ്പിറവിദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ മാഹിയിൽ മത മൈത്രിയുടെ പ്രതീകമായ ആനവാതുക്കൽ ശ്രീ വേണുഗോപാലാലയ ക്ഷേത്രത്തിൽ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും പുൽക്കൂടൊരുക്കി.



ക്ഷേത്രത്തിന് മുൻ വശത്താണ് ക്ഷേത്രഭാരവാഹികളുടെയും , ദേശവാസികളുടെയും, സഹകരണത്തോടെ പുൽക്കൂടൊരുക്കിയത്.



രാത്രി പന്ത്രണ്ട് മണിയോടെ പള്ളിയിൽ നിന്നും സ്നേഹോപഹാരമായി നല്കിയ കേക്ക് ക്ഷേത്രത്തിന് മുന്നിൽ വെച്ച്  മുറിച്ച് ദേശവാസികൾ ക്രിസ്മസ് ആഘോഷിച്ചു.



പ്രശാന്ത് . വി.പി,

രജീഷ് കെ. പ്രശാന്ത്, വൈശാഖ് എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post