o നാസികൾക്കെതിരെ പോരാടി രക്തസാക്ഷി ആയ ഒരേ ഒരു ഇന്ത്യക്കാരൻ ആയ മാഹി സ്വദേശി മുച്ചിലോട്ട് മാധവൻ.
Latest News


 

നാസികൾക്കെതിരെ പോരാടി രക്തസാക്ഷി ആയ ഒരേ ഒരു ഇന്ത്യക്കാരൻ ആയ മാഹി സ്വദേശി മുച്ചിലോട്ട് മാധവൻ.

 മുച്ചിലോട്ട് മാധവൻ

____________________

നാസികൾക്കെതിരെ പോരാടി രക്തസാക്ഷി ആയ ഒരേ ഒരു ഇന്ത്യക്കാരനെ ഉളളൂ. അത് മലയാളി ആയ മുച്ചിലോട്ട് മാധവനാണ്.

 


ഒരു ഹോളിവുഡ് സിനിമയുടെ കഥ പോലെ അസാധാരണമായതും ഹൃദയസ്പർശിയുമായ കഥയാണ് മുച്ചിലോട്ടിന്റെത്. 


മാഹി സ്വദേശിയായ മുച്ചിലോട്ട് മാധവൻ, 28 കാരനായ ഇന്ത്യക്കാരൻ. അദ്ദേഹത്തിന്റെ 22കാരിയായ ഫ്രഞ്ച് കാമുകി ജിസലെ മോലെറ്റ്. അവരുടെ 35കാരനായ ചൈനീസ് സുഹൃത്ത് ലായ് സെ ചെംഗ്. ഈ മൂന്ന് പേരുടെ ജീവിതമാണ് അന്ന് നാസികൾ തകർത്തത്.


സോർബോൺ സർവകലാശാലയിലെ വിദ്യാർത്ഥിയായ മുച്ചിലോട്ട് മാധവൻ 1942 സെപ്റ്റംബർ 21 ന് പാരീസിലെ ഗെസ്റ്റപ്പോയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. ഒരു വർഷത്തിനുശേഷം പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ കാമുകി ജിസലെയും മരിച്ചു.



 നാസി രഹസ്യപോലീസ് കൊലപ്പെടുത്തിയ ഏക ഇന്ത്യക്കാരനാണ് മുച്ചിലോട്ട് മാധവൻ. അതേസമയം നാസി തടങ്കൽപ്പാളയത്തിലേക്ക് അയച്ച ഒരേയൊരു ചൈനീസ് തടവുകാരൻ ചെങിന്റെ കഥ ഇപ്പോഴും അജ്ഞാതമാണ്.


1914ൽ മാഹിയിലാണ് മാധവൻ ജനിച്ചത്. മയ്യഴിയിലെ തീയ്യർ കുടുംബത്തിൽ ജനിച്ച മാധവന്റെ മാതാപിതാക്കൾക്ക് 5 മക്കളാണുണ്ടായിരുന്നത്. രേവതി (മാധവന്റെ മൂത്ത സഹോദരി), പിന്നെ ആൺമക്കളായ കൃഷ്ണൻ, മാധവൻ, ഭരതൻ, മുകുന്ദൻ. മാധവൻ മാഹിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പോണ്ടിച്ചേരിയിലാണ് പഠിച്ചത്. പോണ്ടിച്ചേരിയിലെ പഠന സമയത്ത് ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഹരിജൻ സേവക് സംഘത്തിലും (ഹരിജൻ സർവീസ് അസോസിയേഷൻ) സേവനം അനുഷ്ഠിച്ചിരുന്നു.


അദ്ദേഹം പോണ്ടിച്ചേരിയിലെ പഠനകാലഘട്ടത്തിൽ ഇന്ത്യയിലെ അയിത്തജാതിക്കാരുടെ കുട്ടികളെ പഠിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായുള്ള സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. 

1937ൽ ഗണിതത്തിൽ ഉപരിപഠനത്തിനായി അദ്ദേഹം പാരീസിലേക്ക് പോയി. വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലായ Cité Universitaireലാണ് അദ്ദേഹം താമസിച്ചിരുന്നത്. രണ്ടാം ലോകയുദ്ധം ആരംഭിച്ച സമയമായിരുന്നു അത്. അപ്രതീക്ഷിതമായാണ് ജർമൻ സൈന്യം ഫ്രാൻസിലേക്ക് ഇരച്ചുകയറിയത്. വലിയ പ്രതിരോധമൊന്നുമവർക്ക് നേരിടേണ്ടി വന്നില്ല. ഫ്രാൻസിനെ ജർമനി കീഴടക്കി. എന്നാൽ ഒരു സംഘം ഫ്രഞ്ചുകാർ അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻ സ് എന്ന സംഘടനയുണ്ടാക്കി ഫ്രാൻസിന്റെ മോചനത്തിന് പോരാട്ടം തുടങ്ങി. മാധവൻ അതിൽ അംഗമാകുക മാത്രമല്ല ആ സംഘടനയുടെ മുൻ നിര നേതാവുമായി .എന്നാൽ അപ്രതീക്ഷിതമായി മാധവൻ ജർമൻ സൈന്യത്തിന്റെ പിടിയിലായി. 1942 സെപ്റ്റംബർ 21 ന് പാരീസിൽ വെച്ച് മാധവനെ അവർ വെടി വെച്ചു കൊന്നു.

 ഫ്രഞ്ച് നാസി നേതാവ് കാൾ ഒബെർഗിന്റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്ന 45 പേരില് ഒരാളാണ് മുച്ചിലോട്ട് മാധവൻ.


ഒരു തൂണിൽ കെട്ടിയിട്ട് കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലുകയായിരുന്നു. അവരുടെ ശരീരം പിന്നീട് കത്തിച്ചു. എഴുപതോളം പ്രതിരോധ പോരാളികൾ ഇത്തരത്തിൽ ബോർഡോയിൽ കൊല്ലപ്പെട്ടു.1942 സെപ്റ്റംബർ 17 ന് പാരീസിലെ റെക്സ് സിനിമയിൽ നടന്ന ബോംബ് ആക്രമണത്തിന് 17 നാസികൾക്ക് പരിക്കേൽക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് വധശിക്ഷ നടപ്പാക്കിയത്.



എന്നാൽ, വധശിക്ഷാ സമയത്തെ മുച്ചിലോട്ടിനെ സംബന്ധിച്ച ഏറ്റവും അസാധാരണമായ കാര്യം സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പിന്നീട് വ്യക്തമാക്കിയിരുന്നു. മുച്ചിലോട്ട് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞാൽ അദ്ദേഹതെ നാസികൾ വെറുതെ വിടുമായിരുന്നു. എന്നാൽ അദ്ദേഹം താൻ ഒരു ഫ്രഞ്ചുകാരനാണെന്നാണ് നാസികളോട് പറഞ്ഞത്.


 കൊല്ലപ്പെട്ട ദിവസം ജയിലിൽ വെച്ച് തന്റെ പ്രിയപ്പെട്ട ജിസെലിനോട് വിടപറയാനും അദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധാനന്തരം വിവാഹിതരാകാനുള്ള അവരുടെ സ്വപ്നവും അതോടെ അവസാനിച്ചു.

Post a Comment

Previous Post Next Post