o ജല പ്രശ്നോത്തരി സംഘടിപ്പിച്ചു
Latest News


 

ജല പ്രശ്നോത്തരി സംഘടിപ്പിച്ചു

 *ജല പ്രശ്നോത്തരി സംഘടിപ്പിച്ചു.*




മാഹി- നെഹ്രു യുവ കേന്ദ്ര മാഹിയും ചാലക്കര മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് സ്മാരക സമിതി വായനശാല, യൂത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്യാച്ച് ദി റെയിൽ ക്യാമ്പയിനിന്റെ ഭാഗമായി ജല പ്രശ്നോത്തരി സംഘടിപ്പിച്ചു. യുവ തലമുറയില്‍ ജല സംരക്ഷണ ബോധമുറപ്പിക്കാനുതകുന്ന വിവിധ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ടാണ് മാഹി മേഖലയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തിയത്.

മത്സര പരിപാടി നെഹ്രു യുവ കേന്ദ്ര യൂത്ത് ഓഫീസർ കെ.രമ്യ ഉദ്ഘാടനം ചെയ്തു.എം.എ.എസ്‌.എം.പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷനായി. ക്വിസ് മാസ്റ്റർ പി.ആനന്ദ് കുമാർ ആശംസകൾ നേര്‍ന്നു.മികച്ച പ്രകടനം കാഴ്ച വെച്ചു വിജയികളായ സാവന്ത്.എസ്‌.ജോയ്(ഐ.കെ.കെ.ജി.എച്ച്.എസ്.എസ്‌)


മുഹമ്മദ് ബിന്‍.ഷഫീക്ക്.

ടി.പി

(ജെ.എന്‍.ജി.എച്ച്.എസ്‌.എസ്)

സി.എച്ച്.സ്നീദിഷ(ഐ.കെ.കെ.ജി.എച്ച്. എസ്.എസ്.,)എന്നീ കുട്ടികള്‍ക്ക് ചിലച്ചിത്ര പിന്നണി ഗായകനും  ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ എം.മുസ്തഫ സമ്മാന  ദാനം നടത്തി.

സെക്രട്ടറി എം.ശ്രീജയന്‍ സ്വാഗതവും വൈസ്.പ്രസിഡന്റ് എം.സദാനന്ദൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post