o മങ്ങാട്: 33 വീട്ടുകിണറുകളിലെ വെള്ളം കുടിക്കാൻ പറ്റാത്തത് (തോട്ടിലെ വെള്ളത്തിലും ക്വാളിഫാം) ന്യൂമാഹി: മങ്ങാട്ട് ജല സാമ്പിൾ പരിശോധനയിലെ പ്രധാന പ്രശ്നം :
Latest News


 

മങ്ങാട്: 33 വീട്ടുകിണറുകളിലെ വെള്ളം കുടിക്കാൻ പറ്റാത്തത് (തോട്ടിലെ വെള്ളത്തിലും ക്വാളിഫാം) ന്യൂമാഹി: മങ്ങാട്ട് ജല സാമ്പിൾ പരിശോധനയിലെ പ്രധാന പ്രശ്നം :

 മങ്ങാട്: 33 വീട്ടുകിണറുകളിലെ വെള്ളം കുടിക്കാൻ പറ്റാത്തത്


(തോട്ടിലെ വെള്ളത്തിലും ക്വാളിഫാം)


ന്യൂമാഹി: മങ്ങാട്ട് ജല സാമ്പിൾ പരിശോധനയിലെ പ്രധാന പ്രശ്നം :




1). 15 കിണറുകളിലും ഒരുതോട്ടിലും   കോളിഫോം ബാക്ലീരിയ (ഇ കോളി) സാനിധ്യം കണ്ടെത്തി



2).- 18 കിണറുകളിലും രണ്ട് കുളത്തിലും അനുവദനീയമായ നിരക്കിന് താഴെയാണ് പി.എച്ച്. (പ്രശ്നമുണ്ടെന്നർത്ഥം)



മങ്ങാട് കിണർ ജല പരിശോധനാഫലം നൽകുന്ന സൂചനകൾ ആശങ്കയുളവാക്കുന്നതാണ്. 15 കിണറുകളിലും തോടിലും ഇകോളി ബാക്ടീരിയകളുടെ  സാന്നിധ്യമുണ്ട്. ഇവ കുടിക്കാൻ യോഗ്യമല്ല.18 കിണറുകളിൽ ജലത്തിൻ്റെ പി.എച്ച്. മൂല്യം ശരാശരി നിലവാരത്തിലല്ല. ശുദ്ധ ജലത്തിൻ്റെ ശരാശരി മൂല്യം 7 ആണ്. 6.5 നും 8നും ഇടയിൽ അനുവദനീയമായി കണക്കാക്കപ്പെടുന്നു. അതിൽ താഴേയുള്ളവ അമ്ലജലമായും കൂടുതലുള്ളത് ആൽക്കലൈനായും കണക്കാക്കുന്നു. ജലം അമ്ലസ്വഭാവം വരുന്നതിന്ന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടെ പ്രധാനമായും കെമിക്കൽ അടങ്ങിയ മാലിന്യം കലരുന്നതാവാം.നമ്മുടെ വേസ്റ്റിൽ പലതരം പ്ലാസ്റ്റിക്ക് ബാഗുകൾ, കൺടൈനറുകൾ, കളിക്കോപ്പുകൾ, കുപ്പികൾ, മരുന്നുകൾ എന്നിവ സുലഭമായി കാണാം. സാന്ദ്രത കൂടിയ ലോഹങ്ങളായ ലെഡ്, ആർസനിക്, നിക്കൽ, ചെമ്പ്, കാഡ്മിയം, ക്രോമിയം, സിങ്ക് എന്നിവ ലയിച്ചാൽ ജലത്തിന് അമ്ലത്വം കൂടാം. ഇവയിൽ പലതും നമ്മൾ അശ്രദ്ധമായി വലിച്ചെറിയുന്ന വസ്തുക്കളിലുണ്ട്. ഇവയിൽ പല ലോഹങ്ങളും കാൻസറിന് കാരണമാകുമെന്നും പഠനങ്ങളുണ്ട്. മറ്റു പല രോഗങ്ങളായ ച്ഛർദ്ദി, വയറു വേദന, പല്ലിന് ക്ഷതം, പ്രതിരോധ ശേഷികുറവ്, ശ്വാസംമുട്ടൽ, ബലഹീനത തുടങ്ങിയവക്കും ഇവ  കാരണമാകാം.ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അടിയന്തിര ശ്രദ്ധയും ഇടപെടലും ഈ സാഹചര്യം ആവശ്യപ്പെടുന്നു.


ഈ അതീവ ഗുരുതര സാഹചര്യം വളരെ ഗൗരവതരവും പ്രദേശത്തെ ജനങ്ങളും പഞ്ചായത്തും രാഷ്ട്രീയ പാർടികളും യുദ്ധകാലാടിസ്ഥാനതിൽ കൈകാര്യം ചെയ്ത് ഉടൻ പരിഹാരം കണ്ടെത്തി അന്തസ്സായി ജീവിക്കാനുള പൗരൻ്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനുള്ള ചുമതലയും നിറവേറ്റണമെന്ന് മയ്യഴിപ്പുഴ സംരക്ഷണസമിതി ക്കുവേണ്ടി വിജയൻ കൈനാടത്ത്, ലിബാസ് മങ്ങാട്, സി.കെ.രാജലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.




പള്ളൂർ സ്പിന്നിങ്ങ് മില്ലിലേക്ക് വെള്ളം കൊണ്ടു പോകുന്ന ദ്വീപിലെ കുളത്തിലെ വെള്ളം മലിനമായ അവസ്ഥയിൽ



58 സാമ്പിളുകളാണ് പരിശോധിച്ചത്. ശേഖരിച്ചവ കുറച്ചെണ്ണം ബോട്ടിൽ മോശമായതിനാൽ ഒഴിവാക്കി.


ഗ്രീൻ കേരള മിഷൻ ആണ് വെള്ളം ശേഖരിച്ച് പരിശോധന നടത്തിയത്. 



കിണർ വെള്ള ശേഖരണത്തിൽ വിജയൻ കൈനാടത്ത്, ബാലൻ വയലേരി ലിബാസ്, വി.ഇ.ഓമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post