o മാഹിയിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കരുത്- രമേശ് പറമ്പത്ത് , എംഎൽഎ
Latest News


 

മാഹിയിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കരുത്- രമേശ് പറമ്പത്ത് , എംഎൽഎ

 *മാഹിയിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കരുത്-    രമേശ് പറമ്പത്ത് , എംഎൽഎ*



 പുതുച്ചേരി :മാഹിയിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കരുതെന്ന് എംഎൽഎ രമേശ് പറമ്പത്ത് നിയമസഭയിൽ ആവശ്യപ്പെട്ടു .ചെറിയ പട്ടണമായ മാഹിയിൽ സ്ഥല സൗകര്യം കുറവായതിനാൽ മാസ്റ്റർ പ്ലാൻ നടപ്പാക്കേണ്ടതില്ല.മാഹിയിൽ സഹകരണ മേഖലയിലെ ബേങ്ക്,കോളേജ്,കോളേജ് ഓഫ്എജുക്കേഷൻ തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിക്കുന്നതിനാൽ,സർക്കാർ സഹകരണ സംഘങ്ങൾക്ക്ആവശ്യമായ പിന്തുണ  നൽകണം.15 വർഷം പഴക്കമുള്ള പുതുച്ചേരി -മാഹി ബസ്സ് മാറ്റി പുതിയ ബസ്സ് അനുവദിക്കുക,സ്ഥിരമായി വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കുക,ട്രോമാ കെയർ,ഹാർബർ,നടപ്പാത തുടങ്ങിയവയുടെ നിർമ്മാണംഉടൻ പൂർത്തിയാക്കുക,കാർഷിക നഴ്സറി സ്ഥാപിക്കാൻ ഫണ്ടനുവദിക്കുക,മുനിസിപ്പാലിറ്റിയിൽ അസിസ്റ്റൻറ് എഞ്ചിനീയർ നിയമനം നടത്തുക,ഫിഷറീസ് ഓഫീസിൽ അസിസ്റ്റൻറ് ഡയരക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.ഫുഡ് ഇൻസ്പെക്ടർ പുതുച്ചേരിയിൽ നിന്ന് വരേണ്ട അവസ്ഥയാണ്,അതിനാൽ മാഹിയിൽ ഫുഡ് ഇൻസ്പെക്ടറെ നിയമിക്കണം.മാഹി ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു ഗൈനക്കോളജിസ്റ്റാണുള്ളത്,ഒരു ഗൈനക്കോളജിസ്റ്റിനെയും,അനസ്ത്യേഷ്യാ ഡോക്ടറെയും നിയമിക്കണം.2018 മുതൽ വിവാഹ ധനസഹായം നൽകുന്നില്ലെന്നും,സഹായ ധനം നൽകാൻ നടപടിയെടുക്കണമെന്നും,രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post