o എൻ.ഡി.എ.യിൽ പടലപ്പിണക്കം
Latest News


 

എൻ.ഡി.എ.യിൽ പടലപ്പിണക്കം

 എൻ.ഡി.എ.യിൽ പടലപ്പിണക്കം



 മാഹി : പുതുച്ചരി ഒക്ടോബർ നാലിന് നടക്കേണ്ട  പുതുച്ചേരിയി ഏകരാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി ഭരണമുന്നണിയായ എൻ.ഡി.എയിൽ പടലപിണക്കം എൻ.ആർ , കോൺഗ്രസ് നേതാവും മുഖ്യമന്ത്രി യുമായ എൻ . രംഗസ്വാമി സീറ്റിനു വേണ്ടി കടുത്ത വാശിയിലാണ് . മുൻ മന്ത്രി മല്ലാടികൃഷ്ണറാവുവിനെ മത്സരിപ്പിക്കാനാണ് നീക്കം . ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ യാനത്തെ തന്റെ സ്ഥിരം സീറ്റ് മുഖ്യമന്ത്രിക്ക് മത്സരിക്കാൻ കൃഷ്ണറാവു വിട്ടുനൽകിയിരുന്നു . ഇത്തരമൊരു നീക്കത്തിന് പ്രതിപക്ഷത്തുള്ള ഡി.എം.കെ. യുടെ പിന്തുണയുമുണ്ടാകുമെന്നറിയുന്നു . മൂന്ന് നോമിനേറ്റഡ് എം.എൽ.എമാർ ഉൾപ്പടെ പുതുച്ചേരി നിയമസഭയിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പടെ 13 അംഗങ്ങൾ രംഗസ്വാമി പക്ഷത്തുണ്ട് ഡി.എം.കെ.യുടെ ആറ് അംഗങ്ങൾ കൂടിയായാൽ 19 പേരാകും . ബി.ജെ.പി.യെ പരാജയപ്പെടുത്താൻ രണ്ടംഗങ്ങളുള്ള കോൺഗ്രസും പിന്തുണച്ചേക്കും . ബി.ജെ.പിക്കാരായ മൂന്ന് നോമിനേറ്റഡ് എം.എൽ.എമാരുടെ വോട്ടവകാശം വിവാദത്തിലുമാണ് . രാജ്യസഭാ മെമ്പറെ തിരഞ്ഞെടുക്കാൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമേ വോട്ടവകാശമുള്ളുവെന്നാണ് അറിയുന്നത് . ഇവരെ ഒഴിവാക്കിയാൽ തന്നെ 33 അംഗ സഭയിൽ രംഗസ്വാമിക്ക് 21 പേരുടെ പിന്തുണ ലഭിക്കും .ഭരണകക്ഷയിലെ ഈ ശീത സമരം ഭരണമാറ്റത്തിന്റെ പോലും ഇടയായേക്കും . ബി.ജെ.പി. ഇതര സർക്കാരുകളെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഴാനനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് കഴിഞ്ഞ നാരായണസ്വാമി കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കണ്ടതാണ് . ഈ അനുഭവം രംഗസ്വാമിക്ക് ബോദ്ധ്യവുമുണ്ട് . തുടക്കം മുതലേ മുഖ്യമന്ത്രിയും ബി.ജെപി.യും തമ്മിൽ കടുത്ത തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് . മുഖ്യമന്ത്രിയറിയാതെ , ഏകപക്ഷീയമായി മൂന്ന് ബി.ജെ.പി.ക്കാർ നോമിനേറ്റഡ് എം.എൽ.എമാരാക്കിയത് രംഗസ്വാമിയെ വല്ലാതെചൊടിപ്പിച്ചിരുന്നു . വകുപ്പ് വിഭജനം കിറാമുട്ടിയായപ്പോൾ മന്ത്രിസഭാ രൂപീകരണം തന്നെ മാസങ്ങളോളം വൈകിയിരുന്നു .

Post a Comment

Previous Post Next Post