പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി
സേവാ പ്രവർത്തനം നടത്തി :
അഴിയൂർ:
പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി സപ്തംബർ 17 മുതൽ ഒക്ടോബർ 7വരെ ബി.ജെ.പി നടത്തുന്ന വിവിധ ആഘോഷ ,സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പി.കെ.പ്രീതയുടെ നേതൃത്വത്തിൽ മുക്കാളി കറപ്പക്കുന്ന് പാറേമ്മൽ റോഡ് മുതൽ പാനോളി ക്ഷേത്രം വരെയുള്ള റോഡിൻ്റെ ഇരുവശവും കാടുവെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കി.
വാർഡിലെ പ്രധാന പ്രവർത്തകരായ സജേഷ്, ജിബീഷ് ,അഖിൽ, രാജേഷ്, സുനിൽ എന്നിവർ നേതൃത്യം നൽകി
വരും ദിവസങ്ങളിൽ വാർഡിലെ മറ്റ് റോഡുകൾ കൂടി വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന്
സംഘാടകർ അറിയിച്ചു.
Post a Comment