o അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ക്വഡ് പ്രവർത്തനം നടത്തി*
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ക്വഡ് പ്രവർത്തനം നടത്തി*

 *അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച്‌  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  സ്ക്വഡ് പ്രവർത്തനം നടത്തി*



അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയർന്നു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണം വിപണിയോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ  ഭാഗമായി പഞ്ചായത്ത്, സെക്ടറൽമജിസ്‌ട്രേറ്റ് , പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത  പരിശോധന  നടത്തിയത്.  ഓണത്തോടനുബന്ധിച്ച് പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന   പോലീസ്,  പഞ്ചായത്ത്,  വ്യപാരികൾ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നു. 



കൂടുതൽ ആളുകൾ കൂട്ടം കൂടുന്ന ചോമ്പാല ഹാർബർ,  മുക്കാളി, കുഞ്ഞിപ്പള്ളി ടൗൺ, അഴിയൂർ ചുങ്കം,  മാഹി റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും  കാർഷിക വികസന വകുപ്പിന്റെ ഓണചന്ത, റേഷൻ കടകൾ തുടങ്ങിയ സ്ഥലങ്ങളിലും  പരിശോധന നടത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചു.  പരിശോധനക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,  മജിസ്ട്രേറ്റ് ബി നിത്യജ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് സ്റ്റാഫ് നിഖിൽ കാളിയത്ത്, കോവിഡ്  ചുമതലയുള്ള ആർ പി റിയാസ്, എം പി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Post a Comment

Previous Post Next Post