വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വാഴക്കുളം: വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് (28) വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയും മഞ്ഞള്ളൂര്‍ സ്വദേശിനിയുമായ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടര്‍ന്ന് ഫോണ്‍ വിളികളും ചാറ്റിംഗുമായി ഇവര്‍ കൂടുതലടുത്തു. ഇതിനിടെ, മറ്റാരുമില്ലാത്ത അവസരത്തില്‍ വീട്ടിലെത്തിയ അനന്തകൃഷ്ണന്‍ തന്നെ കയറിപ്പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നുമാണ് പോലീസിന് നല്‍കിയ യുവതിയുടെ പരാതി. ക്രൂരമായ ലൈംഗിക അതിക്രമമാണ് അനന്തകൃഷ്ണനില്‍ നിന്നും നേരിടേണ്ടി വന്നത്. കഴിഞ്ഞ മെയ് 23നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിറ്റേന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി, പെണ്‍കുട്ടിയെ കയറിപ്പിടിച്ച് കവിളില്‍ ഉമ്മ വയ്ക്കുകയും, ബലമായി എടുത്തു ബെഡ്റൂമില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.
ഇതിനെ എതിര്‍ത്ത് ചോദ്യം ചെയ്തതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്നും പറഞ്ഞ് അനന്തകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. വിവാഹനിശ്ചയത്തിന് പിറ്റേന്നാണ് തനിക്കുനേരെ അനന്തകൃഷ്ണന്റെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത, ആക്രമണമുണ്ടായതെന്നാണ് യുവതി വ്യക്തമാക്കുന്നു. പെണ്‍കുട്ടി പ്രതിരോധിച്ചത് മൂലം ഇയാള്‍ പീഡനശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയതായി പറയുന്നു.
യുവതി വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസ്. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Post a Comment