എസ്.പിക്ക് നേരേയുള്ള ആക്രമണ കേസ് ; കുറ്റക്കാരെ വെറുതെവിട്ടു
മാഹി : മാഹി പൊലിസ് സൂപ്രണ്ടായിരുന്ന പി.ആർ രാമചന്ദ്രനെ പള്ളൂർ പൊലിസ് സ്റ്റേഷനു മുൻപിൽ ആക്രമിക്കുകയും പൊതു മുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ കുറ്റക്കാരായ 36 പേരെ കോടതി വെറുതെവിട്ടു . 19 വർഷങ്ങൾക്കു ശേഷമാണു മാഹി സെഷൻസ് കോടതി ജഡ്ജി ശെൽ വൻ ജേശുരാജ വെറുതെ വിട്ടത് . 2003 ജൂൺ ആറിനായിരുന്നു കേസിനാസ്പദ സംഭവം . പൊലിസുകാരനായ ചെമ്പ്ര പാറാലിലെ സുബേഷിന്റെ ദുരൂഹമരണത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പള്ളൂർ പൊലിസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തിയപ്പോഴായിരുന്നു അക്രമം അരങ്ങേറിയത് . പ്രതി ഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി . രാജൻ , എ.പി അശോകൻ , പ്രസീന ശ്രീജിത്ത് എന്നിവർ ഹാജരായി

Post a Comment