*പന്തക്കൽ ഗൃഹനാഥനെ കബളിപ്പിച്ച് പണവും കാർപ്പറ്റുമായി മുങ്ങിയ ആളെ തിരിച്ചറിഞ്ഞു*
പന്തക്കൽ : കാർപ്പറ്റ് വിൽപ്പനയ്ക്കെത്തി വിൽപ്പന നടത്തിയ കാർപ്പറ്റും ഗൃഹനാഥൻ നൽകിയ പണവുമായി മുങ്ങിയ ആളെ തിരിച്ചറിഞ്ഞു. കാർപ്പറ്റ് വിൽപ്പനക്കാരൻ കൊല്ലം ശൂരനാട് സ്വദേശി നജീബ് (40) എന്നയാളാണെന്ന് തിരിച്ചറിഞ്ഞു
വ്യാഴാഴ്ച രാവിലെ 11-ന് മൂലക്കടവിലെ സ്റ്റുഡിയോ ഉടമ ചമ്പാട് മനേക്കര റോഡിലെ രാജരത്ന പ്രഭയുടെ വീട്ടിൽ കാർപ്പറ്റ് വിൽക്കാൻ എത്തിയതായിരുന്നു നജീബ്. 120 രൂപ പ്രകാരം 20 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഗൃഹനാഥൻ വാങ്ങിയിരുന്നു. 2400 രൂപയും നൽകി. എന്നാൽ അളവ് കൂടുതലുണ്ടെന്നും ഇനിയും തുക വേണമെന്നാവശ്യപ്പെട്ടപ്പോൾ പ്രഭ വീട്ടിനകത്ത് പണം എടുക്കാൻ പോയപ്പോൾ 2400 രൂപയും വിൽപ്പന ചെയ്ത കാർപ്പെറ്റും എടുത്ത് വാഹനത്തിൽ കടന്നുകളയുകയായിരുന്നു.ശനിയാഴ്ച മാതൃഭൂമിയിൽ വന്ന വാർത്ത കണ്ട് മാക്കുനിയിലെ ഒരു വീട്ടുകാരൻ ആളെ തിരിച്ചറിയുകയായിരുന്നു.
കുറച്ച് ദിവസം മുൻപ് ഇയാളുടെ വീട്ടിലും ഇയാൾ കാർപ്പറ്റ് വിൽപ്പനയ്ക്ക് വന്നിരുന്നു.മുച്ചിറിക്ക് സർജറി നടത്തിയതും സംസാരത്തിൽ വിക്കും ഉള്ള ആളാണെന്ന് പത്രവാർത്ത കണ്ടപ്പോഴാണ് കാർപ്പറ്റ് വിൽപ്പനക്കാരൻ തനിക്ക് കാർപ്പറ്റ് ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ അയാളുടെ ഫോൺ നമ്പർ നൽകിയത് ഓർമയിൽ വന്നത്.ഇയാളുടെ ഫോൺ നമ്പർ പാനൂർ പോലീസിനും പ്രഭയ്ക്കും നൽകി. പാനൂർ എസ്.ഐ. എം. നിജീഷ്ഫോണിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. നജീബിനെ വിശദമായി പോലീസ് ചോദ്യം ചെയ്തപ്പോൾ കാർപ്പറ്റിന് നൽകിയ പണം പോരാത്തതും ഇത് മുറിച്ചുപോയതിനാൽ മറ്റൊരു വീട്ടിൽ വിൽപ്പന നടത്താൻ പറ്റാത്തതിനാലുമാണ് പണവും കാർപ്പറ്റും എടുത്ത് സ്ഥലം വിട്ടതെന്നും പറഞ്ഞു.. 2400 രൂപ ഇയാൾ ഗൃഹനാഥന് നൽകി. പരാതിയില്ലെന്ന് പ്രഭ അറിയിച്ചതോടെ വൈകുന്നേരത്തോടെ ഇയാളെ പോലീസ് വിട്ടയച്ചു. ജില്ലയിലും പുറത്തും കാർപ്പറ്റ് വിൽപ്പന നടത്തുന്ന സംഘത്തിലെ ആളാണ് നജീബെന്ന് പാനൂർ എ.എസ്.ഐ. ദേവദാസ് പറഞ്ഞു.

Post a Comment