താടിയുള്ള വരന്റെ വിവാഹത്തിൽ പങ്കെടുക്കില്ല
കാരൈക്കൽ :വിവാഹ ചടങ്ങിൽ വരൻ മുടി നീട്ടി വളർത്തുകയും, താടി വെച്ചിട്ടുമുണ്ടെങ്കിൽ നാട്ടുകാർ കല്യാണത്തിൽ പങ്കെടുക്കില്ല.കാരൈക്കലെ കാരൈക്കൽ മേട് മൽസ്യത്തൊഴിലാളി ഗ്രാമത്തിൽ വസിക്കുന്നവരുടേതാണ് തീരുമാനം .പഴയ ആചാരങ്ങളും ശീലങ്ങളും വെടിയുകയും,പുതിയതെന്ന പേരിൽ കോപ്രായങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെയാണ് വിവാഹ ചടങ്ങുകൾ പാരമ്പര്യ രീതിയിലാക്കണമെന്ന് ഗ്രാമവാസികൾ തീരുമാനിച്ചത്.

Post a Comment