കിടപ്പ് രോഗികൾക്കുള്ള ഭക്ഷണം ലഭ്യമാക്കണം
മാഹി: കിടപ്പ് രോഗികൾക്കുള്ള ഭക്ഷണത്തിനും, ശുചീകരണത്തിനും വേണ്ടി ഉടൻ ഫണ്ട് ലഭ്യമാക്കണമെന്ന് ജനശബ്ദം മാഹി, പുതുച്ചേരി ലഫ്: ഗവർണ്ണർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാഹി ഗവ: ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കിടപ്പ് രോഗികൾക്കുള്ള ഭക്ഷണം ,ശുചീകരണ സാമഗ്രികൾ എന്നിവ വാങ്ങാൻ അനുമതി നൽകുന്നില്ല.നേരത്തെ വാങ്ങിയതിന്നുള്ള പണവും നൽകുന്നില്ല ആരോഗ്യ വകപ്പ് ഡയറക്ടറേറ്റിലേയും, സെക്രട്ടറിയേറ്റിലേയും ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടാണ് ഗുരുതരമായ സ്ഥിതിവിംശഷമുണ്ടാക്കിയത്. കോവിഡ് കാലത്തും മാഹി ആശുപത്രിയിൽ രോഗികൾക്കുള്ള ഭക്ഷണം കുട്ടിരിപ്പുകാർ പുറത്ത് നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്. ഇപ്പോൾ ചില സാമൂഹ്യ സംഘടനകളും, കാരുണ്യ പ്രവർത്തകരുമാണ് ഇതിനാവശ്യമായ സാമ്പത്തിക ചിലവ് നിർവഹിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാരുടെ മെഡിക്കൽ റീ ഇമ്പേർ സ്മെൻ്റ് കഴിഞ്ഞ മൂന്ന് വർഷമായി ഫയലുകളിൽ കുരുങ്ങിക്കിടക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.:

Post a Comment