അഴിയൂർ: കല്ലാമലയിൽ രണ്ടാഴ്ച മുമ്പേ പട്ടാപ്പകൽ വീട്ടമ്മയെ തലയ്ക്കടിച്ച്
മാല കവർന്ന കേസിലെ
പ്രതികൾ പിടിയിൽ. നാദാപുരം കൊടിയൂറ പടിഞ്ഞാറ വാഴച്ചാണ്ടിയിൽ എം എം സന്ദീപ് (30 ).
താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജ്ജുൻ (35), എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടാമത്തെ
സി സി ടി വി ദ്യശൃം പുറത്തുവിട്ടതിന് പിന്നാലെയാണ് പോലീസ് ഇവരെ വലയിലാക്കിയത്.
മാർച്ച് 19 ന് ഉച്ചയ്ക്കാണ് കല്ലാമല കുന്നുമ്മക്കര റോഡിൽ ദേവികൃപയിൽ സുലഭയെ (55) തലയ്ക്കടിച്ച് വീഴ്ത്തി നാലര പവൻ സ്വർണ്ണമാല കവർന്നത്. വീട്ടുകാരെ തങ്ങൾ ആരോഗ്യ പ്രവർത്തകരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഭർത്താവ് രവീന്ദ്രനെ കോവിഡ് വാക്സിൻ എടുക്കാൻ പറഞ്ഞയച്ച് പ്രതികൾ വീട്ടമ്മയെ ആക്രമിച്ച് മാല തട്ടിയെടുക്കുകയായിരുന്നു.
വടകര ഭാഗത്തു നിന്നുള്ള ബസ്സിൽ കുഞ്ഞിപ്പള്ളിയിൽ ഇറങ്ങിയ പ്രതികൾ കല്ലാമലയ്ക്ക് നടന്നു പോവുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ വീട്ടിൽ നിന്നുള്ള പ്രതികളുടെ
സി സി ടി വി ദൃശ്യം അന്വേഷണ സംഘം
പുറത്തു വിട്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും കിട്ടിയിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ
ബസ്സ് ഇറങ്ങുന്ന ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് പുറത്തു വിട്ടതിന് പിന്നാലെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞ വ്യക്തി പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെ ആളെയും പിടികൂടി.
പ്രതികളെ ആക്രമം നടന്ന വീട്ടിൽ കൊണ്ടു പോയി തെളിവെടുത്തു.


Post a Comment