o ഉത്സവം കൊടിയേറി
Latest News


 

ഉത്സവം കൊടിയേറി


 *ഉത്സവത്തിന് കൊടിയേറി* 

മാഹി:മാഹി പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുമഹോത്സവം ആരംഭംഭിച്ചു.

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട എൻ പുരുഷോത്തമൻ്റെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

തുടർന്ന് ശ്രീ കുറുമ്പ വേദ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഗീതാപാരായണം നടന്നു



കോവിഡ് വ്യാപന ഭീഷണിയുടെ പാശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി പരിമിതപ്പെടുത്തിയാണ് ഉത്സവം കൊണ്ടാടുന്നത്



 4-ാം തീയ്യതി മുതൽ 14-ാം തീയ്യതി വരെ നടക്കുന്ന ഉത്സവ ചടങ്ങിൽ കോൽക്കളി, ദീപാരാധന, സന്ധ്യാമേളം, ദേവീ ഗാനവും നൃത്തവും, കൊത്തിവെപ്പ് കർമ്മവും ഉണ്ടാവുന്നതാണ്.




ഏപ്രിൽ 12 ന് കർപ്പൂര താലപ്പൊലി എഴുന്നള്ളത്തും, കരിമരുന്നു പ്രയോഗവും, ഏപ്രിൽ 14ന് പുലർച്ചെ 2 മണിക്ക് വിഷുക്കണിയും, കണിപ്പാട്ടും വിഷു കൈനീട്ടവും ഉണ്ടായിരിക്കും.


തുടർന്ന് അന്നേ ദിവസം  വൈകുന്നേരം അഴിയൂർ പരദേവത ക്ഷേത്ര ദർശനത്തിന് ശേഷം 

ക്ഷേത്രനടയടക്കൽ കർമ്മവും നടക്കും

Post a Comment

Previous Post Next Post