മാഹി കോവിഡ്-19 റിപ്പോർട്ട്
ഇന്ന് മാഹിയിൽ 51പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
39 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും 12 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.
മുണ്ടോക്കിൽ 10 പേർക്കും, വളവിൽ, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ 7 പേർക്ക് വീതവും, മഞ്ചക്കൽ, ചെറുകല്ലായ്, ചാലക്കര എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും, പാറക്കൽ, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും ചൂടിക്കോട്ട, ഇടയിൽപീടിക, ചെമ്പ്ര എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പന്തക്കൽ താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്ക് ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മൂന്ന് ചാലക്കര സ്വദേശികൾക്ക് ഇന്ന് നടത്തിയ പരിശോധനയിൽ
കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 687 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 38 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 28-04-2021) - 322.

Post a Comment