o ഫ്ളാഷ് മോബ് നടത്തി
Latest News


 

ഫ്ളാഷ് മോബ് നടത്തി


 Office of the Returning Officer 29-Mahe Assembly Constituency.


ഫ്ളാഷ് മോബ് നടത്തി


പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മാഹിയിലെ മുഴുവൻ വോട്ടർമാരുടെ യും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് സ്വീപ്പിൻ്റെ(SVEEP-  Systematic Voters'  Education and Electoral Participation Programme) ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ നടന്നു വരുന്നു. ഇന്ന് മാഹിയിൽ  മുനിസിപ്പൽ മൈതാനം, മഞ്ചക്കൽ ബോട്ട് ഹൗസ്, പുഴയോര നടപ്പാത എന്നിവിടങ്ങളിൽ നടത്തിയ ഫ്ളാഷ് മോബ് ജനശ്രദ്ധ ആകർഷിച്ചു . 



മാഹിയിലെ  സ്കൂൾ വിദ്യാർത്ഥികളും  കോളേജ് വിദ്യാർത്ഥികളുമാണ് തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്ലകാർഡുമേന്തി ഫ്ളാഷ് മോബിൽ അണിനിരന്നത്. മാഹി ടാഗോർ പാർക്കിൽ നടന്ന  സമാപന പരിപിടിയിൽ മാഹി അസംബ്ലി നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസർ ശ്രീ ശിവ് രാജ് മീണ, സ്വീപ്പ് നോഡൽ ഓഫീസർ ഡോ. പി. രവീന്ദ്രൻ,  സ്വീപ്പ്   ടീം മെമ്പർ, ശ്രീ സി സജീന്ദ്രൻ എന്നിവർ സംബന്ധിച്ചു.   വരും ദിവസങ്ങളിൽ   പള്ളൂർ പന്തക്കൽ ഭാഗങ്ങളിലും  ഫ്ളാഷ് മോബ്   നടത്തുന്നതാണെന്ന് സ്വീപ് നോഡൽ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post