o പുതുച്ചേരി - മാഹി ട്രെയിൻ പുനരാരംഭിക്കുന്നു*
Latest News


 

പുതുച്ചേരി - മാഹി ട്രെയിൻ പുനരാരംഭിക്കുന്നു*


 *പുതുച്ചേരി - മാഹി ട്രെയിൻ പുനരാരംഭിക്കുന്നു*


പുതുച്ചേരി - മാഹി മംഗലാപുരം  ട്രെയിൻ ( 06857/06858) പുനരാരംഭിക്കുന്നു.  ഏപ്രിൽ 17 മുതലാണ് ആഴ്ചയിൽ ഒരു ദിവസം ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചയും പുതുചേരിയിൽ നിന്നു മാഹി വഴി മംഗലാപുരത്തേക്കും,  ഞായറാഴ്ച തിരിച്ചും ആണ് സർവീസ്. 

കോവിഡ് വ്യാപനം മൂലമായിരുന്നു ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചത്.

കോവിഡ് വ്യാപനം കുറഞ്ഞതോടെ ഘട്ടം ഘട്ടമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുവാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

അടുത്ത ഘട്ടത്തിൽ പാസഞ്ചർ ട്രെയിനുകളും ഓടിത്തുടങ്ങും.

Post a Comment

Previous Post Next Post