*ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ പര്യടനം അവസാന ഘട്ടത്തിലേക്ക്* .
മാഹി:ഐക്യ മതേതര ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ റോഡ് ഷോയുടെ ഭാഗമായി മൂന്നാം ദിവസം നടന്ന പര്യടന പരിപാടി പളളൂർ സബ്ബ് സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച് ഈസ്റ്റ് പള്ളൂർ, വെസ്റ്റ് പള്ളൂർ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം ചാലക്കരയിൽ സമാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന മാഹി സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ മിൽ പരിസരത്തുവെച്ച് ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് നൽകിയത്.
കഴിഞ്ഞ 200 ദിവസത്തോളമായി അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന തൊഴിലാളികളെ സ്ഥാനാർത്ഥി സന്ദർശിക്കുകയും മിൽ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.മിൽ സമരസമിതി കൺവിനർ വി.വത്സരാജ് സ്ഥാനാർത്ഥിക്ക് ഷാളണിയിച്ചു.
സ്ഥാനാർത്ഥി രമേശ് പറമ്പത്ത്, എം.പി.അഹമ്മദ് ബഷീർ, കെ.മോഹനൻ, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ടി.ഇബ്രാഹിം കൂട്ടി, കെ.വി.ഹരീന്ദ്രൻ, ഇ.കെ.മുഹമ്മദലി, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, കെ.പി.രജിലേഷ്, മുനവർ, കെ.പി. ഉദയകുമാർ, കെ.സുജിത്ത് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment