*മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെത്തുടർന്ന് പാർട്ടിയിൽ പൊട്ടിത്തെറി*
*വിമത സ്ഥാനാർത്ഥിക്ക് സാധ്യത*
മാഹി:മയ്യഴിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിച്ച നേതൃത്വത്തിന്റെ തെറ്റായ നടപടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു.
രമേശ് പറമ്പത്തിനെയാണ് മാഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്
സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ എല്ലാ
യഥാർത്ഥ ലിസ്റ്റ് അട്ടിമറിച്ചു കൊണ്ട് പെയ്മെന്റ് സീറ്റിലൂടെയാണ് സ്ഥാനാർത്ഥിയെ മാഹിയിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഒരു വിഭാഗം പ്രവർത്തകർ വാർത്താസമ്മേളനത്തിലൂടെ ആരോപിച്ചു.
കോൺഗ്രസ്സ് പാർട്ടിയെ തകർക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകാൻ
മയ്യഴിയിലെ യുവ നേതൃത്വം തയ്യാറായിരിക്കയാണെന്നും
കച്ചവട രാഷ്ട്രീയമാണ് മാഹിയിൽ നടക്കുന്നതെന്നും, മയ്യഴിയിൽ ഇന്നത്തെ ഈ ദുരവസ്ഥ ജനങ്ങളെ അറിയിക്കാൻ രണ്ടു ദിവസത്തിനകം മൂലക്കടവ് മുതൽ പൂഴിത്തല വരെയുള്ള പ്രചരണ പദയാത്രയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ നവമാധ്യമങ്ങളിൽ
എൻ എസ് യു സംസ്ഥാന
സംസ്ഥാന വൈസ് പ്രസിഡണ്ട് അലി അക്ബർ ഹാഷിമിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായി.
കെ.വി ഹരീന്ദ്രൻ (സിക്രട്ടറി, മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി), അൻസിൽ അരവിന്ദ് (മുൻ പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ്സ്, മാഹി) അലി അക്ബർ ഹാഷിം എൻ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട്, പുതുച്ചേരി) വരുൺ അരവിന്ദ്, സിക്രട്ടറി, എൻ.എസ്.യു, മാഹി ) വിനീത്.എസ്.പി ( മുൻ പ്രസിഡണ്ട്, എൻ.എസ്.യു, മാഹി), രാഹുൽ.ടി ( ജന.സിക്രട്ടറി, യൂത്ത് കോൺഗ്രസ്സ്, മാഹി) എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു



Post a Comment