മാഹി : മാഹി ഗവ . ജനറൽ ആശുപത്രിയിൽ ഇന്നലെ മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി .
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി ആശുപത്രിയിൽ ഇതര രോഗികളെ കിടത്തി ചികിത്സിച്ചിരുന്നില്ല.
ശസ്ത്രക്രിയകൾ ഇന്ന് മുതൽ ആരംഭിക്കാനാണ് തീരുമാനം . കഴിഞ്ഞ ഒരു മാസക്കാലമായി ആശുപത്രിയിൽ കോവിഡ് രോഗികൾ വളരെക്കുറവാണ്.
ശരാശരി രണ്ട് കൊവിഡ് രോഗികൾ മാത്രമാണുണ്ടായി രുന്നത് . ഇവരെ ഐസൊ ലേഷൻ വാർഡിലാണ് കിട ത്തി ചികിത്സിച്ചിരുന്നത് . ഇപ്പോൾ ഇവിടെകൊവിഡ് രോഗികളില്ല . കൊവിഡ് രോഗികൾ കുറഞ്ഞിട്ടും ഇതര രോഗികൾക്ക് കിടത്തിച്ചികിത്സ അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാ ക്കിയിരുന്നു .

Post a Comment