അഴിയൂര്‍: സ്വകാര്യ ബസില്‍ കടത്തിയ 3.38 ലിറ്റര്‍ മാഹി വിദേശമദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് എച്ച്എ ഹൗസില്‍ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.
അഴിയൂര്‍ ചെക്ക്പോസ്റ്റിനു മുന്നില്‍ കണ്ണൂര്‍കോഴിക്കോട് റൂട്ടിലെടുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ പി.കെ.അനില്‍കുമാര്‍ സിഇഒമാരായ കെ.കെ.ജയന്, വിജിനീഷ് രൂപേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.

Post a Comment