*എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എൻ ഹരിദാസന്റെ റോഡ് ഷോ രണ്ടാം ദിവസത്തിലേക്ക് കടന്നു*
മാഹി: ചാലക്കര സതീഷ് ബെയ്ക്കറി പരിസരത്തുനിന്നാണ് രണ്ടാംദിവസം പര്യടനം തുടങ്ങിയത്. ചാലക്കര, ചെമ്പ്ര മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർഥിയെത്തുന്നത്. . വി ജനാർദനൻ, ടി സുരേന്ദ്രൻ, വിജയൻ കയനാടത്ത്, ജിനോസ് ബഷീർ, ഇ വി രാമചന്ദ്രൻ, കെ പവിത്രൻ, കെ വത്സകുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി. തിങ്കളാഴ്ച മാഹി ടൗണിലാണ് റോഡ്ഷോ.

Post a Comment