o ഹൈക്കോടതിൽ ഹരജി ഫയൽ ചെയ്തു
Latest News


 

ഹൈക്കോടതിൽ ഹരജി ഫയൽ ചെയ്തു


 **കുഞ്ഞിപ്പള്ളിവഖഫ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിഹൈക്കോടതിയില്‍  ഹരജി   ഫയല്‍  ചെയ്തു.* 


അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാല കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനും മൈതാനവും അടങ്ങുന്ന വഖഫ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.


വഖഫ് പരിപാലന സമിതി(രജി) സംസ്ഥാന സിക്രട്ടറി ഉമ്മര്‍ ഏറാമല, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സാലിം പുനത്തില്‍, കുഞ്ഞിപ്പള്ളി മഹല്‍ കമ്മറ്റി മുന്‍ പ്രസിഡണ്ട് ചെറിയ കോയ തങ്ങള്‍, മുന്‍ വൈസ് പ്രസിഡണ്ട് ടി കെ അബൂബക്കര്‍, മൈതാനം സംരക്ഷണ സമിതി ചെയര്‍മാന്‍ പി കെ കോയ മാസ്റ്റര്‍, മഹല്‍ സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ അലി എരിക്കില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച വഖഫ് സംരക്ഷണ സമിതിയാണ് പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍ മുഖേന ഹരജി ഫയല്‍ ചെയ്തത്.

1958ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും പരമാവധി സംരക്ഷിക്കണമെന്ന് പ്രതിപാദിക്കുന്നുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ അത്തരം ഭൂമികള്‍ ഏറ്റെടുക്കാന്‍ പാടുള്ളൂ. അപ്രകാരം 2009 ലെ ദേശീയപാത ഡിപിആറില്‍ പറഞ്ഞ ഭൂമികള്‍ ഒഴിവാക്കുകയും കിഴക്ക് ഭാഗത്തെ ഭൂമികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം ദേശീയ പാത അതോറിറ്റിയില്‍ നിന്നും ലഭിച്ച രേഖകളില്‍ നിന്ന് അത് വ്യക്തമാവുകയും ചെയ്യുന്നുണ്ട്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ദേശീയപാത അതോറിറ്റിക്ക് വിശദീകരണം നല്‍കാന്‍ കേസ് മാര്‍ച്ച് 1 ലേക്ക് മാറ്റിയിരിക്കുകയാണ്.

നിയമവിരുദ്ധമായ വഖഫ് ഭൂമി ഏറ്റെടുക്കലില്‍ നിന്നും ദേശീയപാത അധികൃതര്‍ പിന്മാറണമെന്ന് കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഉമര്‍ ഏറാമല അധ്യക്ഷത വഹിച്ചു. സാലിം പുനത്തില്‍, കെ പി ചെറിയ കോയ തങ്ങള്‍, പി കെ കോയ മാസ്റ്റര്‍, ടി കെ അബൂബക്കര്‍, അലി എരിക്കില്‍ സംസാരിച്ചു

Post a Comment

Previous Post Next Post