o സി.മുഹമ്മദ് ഫയ്സി ഉസ്താദ് .ഒ.ഖാലിദ് മെമ്മോറിയൽ ഹൈസ്ക്കൂൾ സന്ദർശിച്ചു
Latest News


 

സി.മുഹമ്മദ് ഫയ്സി ഉസ്താദ് .ഒ.ഖാലിദ് മെമ്മോറിയൽ ഹൈസ്ക്കൂൾ സന്ദർശിച്ചു


 മാഹി:മർക്കസ് ജനറൽ മാനേജറും കേരള സ്റ്റേറ്റ്  ഹജജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫയ്സി ഉസ്താദ് ഒ.ഖാലിദ് മെമ്മോറിയൽ ഹൈസ്ക്കൂൾ സന്ദർശിച്ചു.സ്ഥാപനത്തിൻ്റെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സിൽവർ ജൂബിലി കെട്ടിടവും  സന്ദർശിക്കുകയും അതിൻ്റെ പണി പൂർത്തീകരിക്കുന്നതുമായും, ചുറ്റുമതിൽ നിർമ്മാണവും, മറ്റു ഇൻഫ്രാസ്ട്രക്ച്ചർ വർദ്ധിപ്പിക്കുന്നതിനായും ബന്ധപ്പെട്ട് സ്ഥാപന അധികാരികളോട് ചർച്ച ചെയ്യുകയും എത്രയും പെട്ടെന്ന് തന്നെ അത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പുതിയ അധ്യയന വർഷം പൂർണ്ണ സജ്ജമാക്കുന്നതിനുള്ള പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ നേരിൽ കണ്ട് അവർക്കു വേണ്ട സന്ദേശങ്ങളും ആശിർവാദങ്ങളും നേരുകയും അവരെ പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ട പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. പരിപാടികൾ വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ    മർക്കസ് മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് പ്രത്യേക ശ്രദ്ധയും, സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

 അഡ്മിനിസ്ട്രേടിവ് ഓഫീസർ ഹൈദരലി നൂറാനി, ഹെഡ്മാസ്റ്റർ ശരീഫ് മൂഴിയോട്ട്, ട്രസ്റ്റ് പ്രസിഡൻ്റ് താജുദ്ദീൻ ഹാജി, സെക്രട്ടറി മജീദ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സംഗീത കെ.ടി. തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post