പുതുച്ചേരി സംസ്ഥാന മതേതര പാർട്ടികളുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പോണ്ടിച്ചേരി ഓഫീസിൽ മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ നേതൃത്വത്തിൽ യോഗം നടത്തി.സിപിഐ പുതുച്ചേരി സംസ്ഥാന സെക്രട്ടറി എ.എം സലീം,മുൻ എംഎൽഎ വിശ്വനാഥൻ,വിടുതലൈ സിരുത്തി കക്ഷി സെക്രട്ടറി ദേവ കുഴലവൻ, സിപിഐ മുൻ എംഎൽഎ കലൈനാഥൻ തുടങ്ങിയവർ പങ്കെടുക്കുകയും യോഗത്തിൽ ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
ഹെൽമെറ്റ് ധരിക്കാനും അവബോധം വളർത്താനും പിഴ തീരുമാനിക്കാനും നടപ്പാക്കാനും മതിയായ സമയം നൽകണമെന്നും അതുവരെ ഹെൽമെറ്റ് ഉപയോഗവും പിഴയും ഉപേക്ഷിക്കണം , സംസ്ഥാനത്തിന്റെ വികസന പരിപാടികൾക്കും പൊതുജനക്ഷേമ വികസനങ്ങൾക്കും തടസ്സം നിൽക്കുന്ന ഗവർണർ കിരൺബേദിയെ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും അഞ്ചിന് നിരാഹാര സമരം നടത്താനും തീരുമാനിച്ചു,10-02-2021 ഗവർണർ കിരൺബേദിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പോണ്ടിച്ചേരിയിലെ ജനങ്ങൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് അയക്കാനും തീരുമാനമായി,
ഗവർണർ കിരൺബേദിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഫെബ്രുവരി മൂന്നാം വാരത്തിൽ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുക, ഗവർണർ കിരൺബേദിയെ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ച് കൊണ്ട് (16-2-2021) പോണ്ടിച്ചേരിയിൽ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്താനും തീരുമാനിച്ചു, പ്രവാചകനെ അപമാനിക്കുന്ന ബിജെപി ആർഎസ്എസ് വ്യക്തികൾക്കെതിരെ പോലീസ് നടപടിയെടുക്കണം തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ എടുത്തു.

Post a Comment