തലശ്ശേരി : മാഹി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി പള്ളൂർ കോയ്യോട്ട് തെരുവിൽ
നിർമ്മിച്ച ഓവർബ്രിഡ്ജിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിദഗ്ധ സംഘമെത്തി . ഈ ഭാഗങ്ങളിൽ ശാസ്ത്ര സാങ്കേതിക
വിദ്യകളുപയോഗിച്ച് പുനർനിർമ്മാണം ആരംഭിച്ചു . പണികൾ നടക്കുന്നതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി . ഒരു മാസകാലത്തേക്കാണ് ഗതാഗതം വഴി തി രിച്ചു വിടുന്നത് . തലശ്ശേരിയിൽ നിന്നും ചൊക്ലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഇടയിൽ പീടിക പള്ളൂർ വഴി പോകേണ്ടതും തിരിച്ചു ത ലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ ഓവർബ്രിഡ്ജിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയും കടന്നു പോകേണ്ടതാണ് .
ഇതോടെ പള്ളൂർ മേഖലയാകെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് .
Post a Comment