പൊലീസ് സംഗമം
മാഹി - മൂന്ന് പതിറ്റാണ്ട് മുൻപ് പൊലീസ് കാക്കിയണിഞ്ഞവർ കുടുംബത്തോടൊപ്പം ഒത്തുകൂടി ഓർമകൾക്ക് ജീവൻ പകർന്നത് ആവേശം പകർന്നു . 1990 ൽ ജോലിയിൽ പ്രവേശിച്ച മാഹി സ്വദേശികളായ 5 പേർ ഉൾപ്പെടെ 100 പേരാണ് കോൺസ്ടബിൾ തസ്തികയിൽ ചേർന്നത് . പരിശീലനം പൂർത്തിയാക്കിയവരിൽ ചിലർ മറ്റു ജോലികളിലേക്കു മാറുകയും ചിലർ മരി ക്കുകയും ചെയ്തു . സർവീസിൽ തുടർന്ന 82 പേരിൽ 4 പേർ പരീക്ഷയെഴുതി എസ്ഐമാരായി നിയമിതരാകുകയും പിന്നീട് പൊലീസ് സുപ്രണ്ടുമാരാകുകയും ചെയ്തു . 4 പേർ ഇൻസ്പെക്ടറും 16 പേർ എസ് ഐമാരും ബാക്കിയുള്ളവർ എഎസ്ഐമാരുമാണ് . പുതുച്ചേരിയിലെ ആർ കെ എൻ റിസോർട്ടിൽ നടന്ന കുടുംബസംഗമത്തിൽ 82 പേരും കുടുംബത്തോടെ പങ്കെടുത്തു '
പൈത്യകത്തനിമ ചാർത്തി തലശ്ശേരി മേഖലയിലെ പൈതൃക ടൂറിസം പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു
തലശ്ശേരി : മേഖലയിലെ പൈതൃക ടൂറിസം പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു . തലശ്ശേരി പിയർ റോഡ് സമീപം തായലങ്ങാടിയിലെ ഫയർ ടാങ്ക് , ഗുണ്ടർട്ട് ബംഗ്ലാവ് എന്നിവയുടെ ഉദ്ഘാടനമാണു 10 ന് ഫയർടാങ്കിനു സമീപം നടക്കുക . ടൂറിസം ഫണ്ടുപയോഗിച്ചാണു നവീകരണ പ്രവൃത്തികൾ നടത്തിയത് . ആദ്യകാലത്ത് അഗ്നി രക്ഷാ സേനക്കു വെള്ളം ശേഖരിച്ചു വച്ചിരുന്ന ടാങ്കാണു ഫയർടാങ്ക് . ഇവിടെ കലാപരിപാടികൾ ഇരുന്നു വീക്ഷിക്കാൻ ' പെർഫോമിങ് യാർഡും ലാറ്ററേറ്റ് ശിലകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് ഇവിടെ മുതൽ പിയർ റോഡു തുടങ്ങുന്ന ഇടം വരെ ഇന്റർലോ ക്ക് ചെയ്തും ഓവുചാലിനു മുകളിലായി കരിങ്കൽ പാകിയും മനോഹരമാക്കിയിട്ടുണ്ട് . പിയർ റോഡ് അവസാനിക്കുന്നിടം ചെറിയ പാർക്കുമുണ്ട് . മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണു ഇരിക്കാനുള്ള പ്ലാനൽ ബോക്സ് നിർമിച്ചിട്ടുള്ളത് . ഗുണ്ടർട്ട് ബംഗ്ലാവ് പഴയരീതി തനിമ നിലനിർത്തി കൊണ്ടാണ് നവീകരിച്ചത് . മേൽക്കൂരയിൽ പണ്ടു സ്ഥാപിച്ച ഓടുകൾ ശുചിയാക്കി അതു തന്നെയാണു സ്ഥാപിച്ചത് ബംഗ്ലാവ് ചുറ്റി നടന്നു കാണാനായി വരാന്തയുമുണ്ട് . ചുറ്റുപാടും കരിങ്കല്ലുപാകിയ ഇവിടെ കോഫി ഷോപ്പും ടിക്കറ്റ് കൗണ്ടറും പൊതു ശുചിമുറിയും ഒരുക്കിയിട്ടുണ്ട് .
ഉന്നതതല അന്വേഷണം വേണം
മാഹി • തലശ്ശേരി- മാഹി ബൈപാസിൽ പാറാൽ ചൊക്ലി റോഡിൽ നിർമിച്ച മേൽപാലം നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ പൊളിച്ചു മാറ്റാനിടയാക്കിയ സാഹചര്യം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്നും ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേഷ് പറമ്പത്ത് ആവശ്യപ്പെട്ടു . ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പാലം പൊളിച്ച് പുനർനിർമിക്കുന്നതിനു വഴി വച്ചത് . ഇതു വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടുന്നത് ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട് . ചാലക്കര റോഡിലെ മേൽപാലത്തിന്റെ പണി ഇഴഞ്ഞ് നീങ്ങുകയാണ് . മൂന്നു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്ന പ്രവ്യത്തി ഒരു വർഷമെടുത്തിട്ടും കാൽ ഭാഗം പോലും പൂർത്തിയായിട്ടില്ല . ബൈപാസിന് ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾ , ഓവുചാലുകൾ , എന്നിവ നിർമിക്കുന്നത് നിരീക്ഷിക്കുന്നതിനും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും മാഹി അഡ്മിനിസ്ട്രേഷനും പൊതുമരാമത്ത് , മുനിസിപാലിറ്റി എന്നിവയും ചേർന്ന് ഒരു ഉദ്യോഗസ്ഥ സമിതി രൂപീകരിച്ച് ഹൈവേ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം .
വടകര: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്നും അതിസാഹസികമായി പിഞ്ചുബാലികയെ രക്ഷപ്പെടുത്തിയ കടമേരി കീരിയങ്ങാടി സ്വദേശി ഷാനിസ് അബ്ദുല്ല നാടിന്നഭിമാനമായി.
താഴെ നുപ്പറ്റ അബ്ദുല്‍ അസീസിന്റെ മകന് ഷാനിസും സഹോദരി തന്‍സിഹ നസ്റീന്റെ രണ്ട് ചെറിയ കുട്ടികളും മുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാനെത്തിയത്. വഴിനീളെയുള്ള പരാക്രമത്തില്‍ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാര്‍ന്ന രീതിയില്‍ കുതിച്ചെത്തിയ പോത്ത് ആദ്യം രണ്ടര വയസ്സുള്ള ബാലികയെ ആക്രമിക്കുകയായിരുന്നു.ഇതു കണ്ട ഷാനിസ് ജീവന് പണയം വെച്ച് പോത്തിനെ ബലമായി പിടിച്ചു മാറ്റി കുഞ്ഞിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും പോത്തിന്റെ രക്തം പുരണ്ടെങ്കിലും യാതൊരു പരിക്കു മേല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. രണ്ടു പേരുടെയും ജീവന് തിരിച്ചു കിട്ടിയത് അത്ഭുതം കൊണ്ടും ദൈവികാനുഗ്രഹം കൊണ്ടുമാത്രമാണെന്നും വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഞൊടിയിടയില്‍ സംഭവിച്ചതെന്നും പിതാവ് അബ്ദുല്‍ അസീസ് നെടുവീര്‍പ്പോടെ പറയുന്നു.
വടകര ഗവ. ജില്ലാ ആശുപത്രി സമർപ്പിച്ച 98.50 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനതല സമിതിയുടെ അംഗീകാരം.
പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പദ്ധതിയിലേക്ക് വടകര ഗവ. ജില്ലാ ആശുപത്രി സമർപ്പിച്ച 98.50 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനതല സമിതിയുടെ അംഗീകാരം. ശനിയാഴ്ച നടന്ന യോഗത്തിലാണ് പദ്ധതി അംഗീകരിച്ചത്. ഒപ്പം തന്നെ ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെന്ററിൽ 40 യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള രണ്ടുകോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനസമിതി അംഗീകാരം നൽകി.
പുതിയ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ് 95.50 കോടിയുടേത്.നേരത്തെ ആർദ്രം പദ്ധതിയിലേക്ക് കൊടുക്കുന്നതിനായി യു.എൽ.സി.സി.എസ്. 98 കോടിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഇതാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിലേക്ക് സമർപ്പിച്ചത്.
ജില്ലാതല സമിതി പദ്ധതി പരിശോധിച്ചപ്പോൾ ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ജനുവരി 13-നു മുമ്പ് വിശദമായ പ്ലാൻ, ഡി.പി.ആർ, വിവിധ സാക്ഷ്യപത്രങ്ങൾ എന്നിവ സമർപ്പിക്കാനായിരുന്നു ജില്ലാ പ്ലാനിങ് ഓഫീസറുടെ നിർദേശം. സമയം നീട്ടിവാങ്ങിയ ശേഷം ആശുപത്രി അധികൃതരും മറ്റും ഇടപെട്ട് നടപടികൾ വേഗത്തിലാക്കി. 19-ന് രേഖകൾ സമർപ്പിച്ചു. 30-ന് നടന്ന ജില്ലാതലയോഗത്തിൽ പദ്ധതി അംഗീകരിച്ചിരുന്നു. തുടർന്നാണ് സംസ്ഥാലതല കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്.
എസ്.കെ.മുഹമ്മദ് അനുസ്മരണം
ഫിബ്രവരി 7 ഞായറാഴ്ച വൈകു . 4.30
പെരിങ്ങാടി യിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച മർഹും എസ്.കെ.മുഹമ്മദ് അനുസ്മരണ യോഗം പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപമുള്ള യുനിറ്റിസെന്റർ പരിസരത്ത് വെച്ച് നടത്തപ്പെടുന്നു .
Post a Comment