*ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേന്ദ്രങ്ങൾ ഇനി ക്യാമറക്കണ്ണുകളിൽ*
ന്യൂ മാഹി . രാഷ്ട്രീയ സംഘർഷങ്ങൾ അടിക്കടിയുണ്ടാകുന്നതിനെ തുടർന്നാണ് 9 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ തയ്യാറായിട്ടുള്ളത് . ഘട്ടം ഘട്ടമായി കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും . ആച്ചുകുളങ്ങര , പാറാൽ , മാക്കൂട്ടം ഗെയ്റ്റ് , എം എൽ എ യുടെ വസതിയിലേക്കുള്ള റോഡ് , തുടങ്ങിയ 9 ഇടത്താണ് ക്യാമറകൾ സ്ഥാപിച്ചത് . രണ്ടാം ഘട്ടമായി മാഹിപ്പാലം മുതൽ പെട്ടിപ്പാലം വരെ ക്യാമറകൾ സ്ഥാപിക്കും . തലശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ ഗീത മുഖ്യാതിഥിയായി . ന്യൂ മാഹി സി.ഐ പി അരുൺദാസ് അധ്യക്ഷനായി . ന്യൂ മാഹി എസ്.ഐ ഇ.കെ രമ്യ , എസ്.ഐ എം പി ജയകൃഷ്ണൻ , എ.എസ്.ഐ പി.പി രൂപേഷ് എന്നിവർ സംസാരിച്ചു . സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പും നൽകി . തലശേരി സിറ്റി ലയൺസ് ക്ലബ് ,
നൽകി . തലശേരി സിറ്റി ലയൺസ് ക്ലബ് , മാഹി മേഖലാ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ , ന്യൂ മാഹി മേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമറാ സംവിധാനമൊരുക്കിയത് .

Post a Comment