o മയ്യഴിപ്പുഴ സംരക്ഷണത്തിന് ന്യൂമാഹിയിൽ നാട്ടു കൂട്ടായ്മ ഒരുങ്ങി
Latest News


 

മയ്യഴിപ്പുഴ സംരക്ഷണത്തിന് ന്യൂമാഹിയിൽ നാട്ടു കൂട്ടായ്മ ഒരുങ്ങി

 



മയ്യഴിപ്പുഴ സംരക്ഷണത്തിന് ന്യൂമാഹിയിൽ നാട്ടു കൂട്ടായ്മ ഒരുങ്ങി 


തലശ്ശേരി : മയ്യഴി പുഴയെ സംരക്ഷിക്കാൻ പുഴ ഉത്ഭവി ച്ചു ഒഴുകിപ്പോകുന്ന 54 കിലോമീറ്റർ പ്രദേശങ്ങളിലെ തദ്ദേ ശ സ്ഥാപനങ്ങളിലെല്ലാം കൂട്ടായ്മകൾ ഉണ്ടാക്കുന്നതിന്റെ ഭാ ഗമായി ന്യൂമാഹിയിലും പഞ്ചായത്ത്തല കമ്മറ്റി രൂപവത്ക രിച്ചു . കയ്യേറ്റങ്ങളും മാലിന്യം തള്ളുന്നതും തടയാനും ക ണ്ടൽക്കാടുകൾ സംരക്ഷിച്ച് പുഴയോരത്ത് ജൈവ വൈവി ധ്യങ്ങൾ വെച്ച് പിടിക്കാനും തീരുമാനിച്ചു . 17 തദ്ദേശ സ്ഥാ പനങ്ങളിലും രൂപവത്കരിച്ച പുഴ സംരക്ഷണ കൂട്ടായ്മ ഭാ രവാഹികളും പ്രവർത്തകരും ഒത്തുചേരുന്ന 14 ന്റെ കൺ വെൻഷൻ വിജയിപ്പിക്കും . പരിസ്ഥിതി പ്രവർത്തകൻ സി.വി.രാജൻ പെരിങ്ങാടി ഉ ദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം ഫാത്തിമ കുഞ്ഞി ത്തയ്യിൽ അധ്യക്ഷത വഹിച്ചു . വിജയൻ കയനാടത്ത് മുഖ്യ പ്രഭാഷണം നടത്തി . ഷൗക്കത്തലി എരോത്ത് പദ്ധതി വിശദീകരിച്ചു . സുധീർ 




കേളോത്ത് , ഡോ . ദിലീപ് കോട്ടേമ്പം , ടി.എച്ച്.അസ്ലം , പ്രേം നാഥ് ചേലോട്ട് , വി.കെ. രാജേന്ദ്രൻ , സി.കെ. രാജലക്ഷ്മി , ഒ.വി.സുഭാഷ് , എൻ.വി.അജയകുമാർ , ബി.ലിബാസ് മങ്ങാട് , കെ.ഇ.സുലോചന , ഷാജി കൊള്ളു മ്മൽ എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായി പ്രേംനാഥ് ചേലോട്ട് , സി.കെ.പ്രകാശൻ , സി.ആർ.റസാഖ് , കെ.കെ.ബ ഷീർ ( രക്ഷാധികാരി ) , സുധീർ കേളോത്ത് ( ചെയർമാൻ ) , പി.കെ.വി. സാലിഹ് , ഷാജി കൊള്ളുമ്മൽ , എൻ.വി.അജയ കുമാർ , കെ.എം.പ്രഭാകരൻ , എൻ.കെ.സജീഷ് വി.കെ.രാജേ ന്ദ്രൻ ( വൈ . ചെയർ ) , കെ.വി.ദിവിത ( കൺവീനർ ) , ബി . ലി ബാസ് മങ്ങാട് , ഒ.വി.സുഭാഷ് , ചെള്ളത്ത് മുജീബ് റഹ്മാൻ , കെ.സുലൈമാൻ , ബഷീർ ഏരത്ത് ( ജോ . കൺവീനർ ) , ടി.എ ച്ച്.അസ്ലം ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .

Post a Comment

Previous Post Next Post