*
വടകര : സൈന്യത്തില്‍ ചേരാന്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷിച്ചവര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യ ഫിറ്റ്നസ് പരിശീലനം ഞായറാഴ്ച മുതല്‍ നാരായണ നഗരം ഗ്രൗണ്ടില്‍ നടക്കുമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.പി.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭ പരിധിയില്‍ പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള അറുപതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ ആറര മുതല്‍ എട്ട് വരെയാണ് പ്രഗത്ഭരായ കോച്ചുകളുടെ സഹായത്തോടെ പരിശീനം നല്‍കുന്നത്. ഇതിനുള്ള ചെലവ് മുഴുവന്‍ വഹിക്കുന്നത് നഗരസഭയിലെ 47 കൗണ്‍സിലര്‍മാരാണെന്ന് വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ പറഞ്ഞു.
റിട്ട ജെസിഒ സി ശശി, എയര്‍ഫോഴ്സ് ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടക്കുന്നത്. ഞായറാഴ്ച രാവിലെ സി.കെ നാണു എംഎല്‍എ പരിപാടി ഉദഘാടനം ചെയ്യും.
കൗണ്‍സിലര്‍മാരായ പി.സജീവ്കുമാര്‍, വി.കെ.അസീസ്, കെ.കെ.വനജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment