o സർക്കാർ ജീവനക്കാർക്ക് `ഹെൽമെറ്റ് രജിസ്ട്ർ
Latest News


 

സർക്കാർ ജീവനക്കാർക്ക് `ഹെൽമെറ്റ് രജിസ്ട്ർ


 '★പുതുച്ചേരി ★പുതുച്ചേരിയിൽ കഴിഞ്ഞ ദിവസം,പുതിയ വാഹന ഗതാഗത നിയമ പ്രകാരം ,പോലീസ് നടപടി തുടങ്ങുകയും,ഹെൽമെറ്റ് ധരിക്കാത്തവരിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.ഇരുചക്ര വാഹനമോടിക്കുന്നവരുടെ പ്രതിഷേധത്തെ തുടർന്ന്,സ്പോട്ട് ഫൈൻ നടപടി തൽക്കാലം നിർത്തിവെക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു .എന്നാൽ ,സർക്കാർ ജീവനക്കാർക്ക് മാത്രമായി വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് .സർക്കാർ  ഓഫീസിലെത്തുന്ന ജീവനക്കാർ ഹെൽമെറ്റ് ധരിച്ചിരുന്നോയെന്ന് മേലധികാരി പരിശോധിക്കണമത്രേ.ജീവനക്കാരുടെ പേര്,വന്ന വാഹനം,ഹെൽമെറ്റ് ധരിച്ചിരുന്നോ ഇല്ലയോ എന്നീ വിവരങ്ങൾ മേലധികാരി മുമ്പാകെ പുസ്തകത്തിലെഴുതി കയ്യൊപ്പിടണമത്രേ.ഇത് സർക്കാർ ജീവനക്കാരിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post