o *മയ്യഴിയിൽ വികസനം എത്തിക്കാൻ കോൺഗ്രസ്സ് മാത്രമേ ശ്രമിച്ചുള്ളൂ. ഇ വൽസരാജ്*
Latest News


 

*മയ്യഴിയിൽ വികസനം എത്തിക്കാൻ കോൺഗ്രസ്സ് മാത്രമേ ശ്രമിച്ചുള്ളൂ. ഇ വൽസരാജ്*


 


മയ്യഴി : മയ്യഴിയിൽ വികസനം എത്തിക്കാൻ  കോൺഗ്രസ്സ് മാത്രമേ  ശ്രമിച്ചുള്ളൂ എന്ന് മുൻ ആഭ്യന്തര മന്ത്രി ഇ വൽസരാജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര കമ്മിറ്റിയുടെ പതിമൂന്ന്, പതിനാല് ബൂത്ത് കൺവെൻഷനും  തൈക്കണ്ടി പ്രദീപൻ അനുസ്മരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

 മയ്യഴി മേഖല കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.മോഹനൻ , സത്യൻ കോളോത്ത്,  മഹിള കോൺഗ്രസ് മയ്യഴി മേഖല  പ്രസിഡന്റ് പി.പി. ആശാലത,  യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യംജിത്ത് പാറക്കൽ,മൈനോറിറ്റി കോൺഗ്രസ് പ്രസിഡന്റ് വി.ടി ശംസുദ്ദിൻ , മുൻ കൗൺസിലർ ഉത്തമൻ തിട്ടയിൽ,ഭാസ്ക്കരൻ കുന്നുമ്മൽ, ജിജേഷ് കുമാർ ചാമേരി എന്നിവർ സംസാരിച്ചു., എം.പി ശ്രീനിവാസൻ , അജിതൻ സി, ഹരിദാസൻ പുത്തട്ട , പ്രഭാകരൻ പുത്തൻ പുരയിൽഎന്നിവർ യോഗനടപടികൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post