o നാദാപുരം റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.*
Latest News


 

നാദാപുരം റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.*


 * നാദാപുരം റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.* 


ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ചാണ് ഇന്നലെ  അപകടമുണ്ടായത്.

അഴിയൂർ കച്ചേരി പറമ്പത്ത് ഷെരീഫയുടെ മക്കളായ ആരിഫ്, അജ്നാസ് എന്നിവരാണ് അപകടത്തിൽ പെട്ടത്.രണ്ടുപേരെയും ആശാഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

ഓട്ടോ ഡ്രൈവർ കുരിയാടി സ്വദേശിക്ക് കാലിനാണ് പരിക്ക്. ആശാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post