o പോപ്സിക്കിൾ- കലാ ശിൽപ്പശാല
Latest News


 

പോപ്സിക്കിൾ- കലാ ശിൽപ്പശാല


 പോപ്സിക്കിൾ- കലാ ശിൽപ്പശാല


മാഹി: പള്ളൂർ നോർത്ത് ഗവ: എൽ.പി.സ്കൂളിലെ പ്രീ-പ്രൈമറി തലത്തിലെ കുഞ്ഞുങ്ങളുടെ  കലാപരവും നൈസർഗ്ഗികവുമായ ശേഷികളുടെ വികസനം ലക്ഷ്യമാക്കി , ഈ കുട്ടികളുടെ അമ്മമാർക്ക്  " കലയും ക്രിയാത്മകതയും'' എന്ന വിഷയത്തിൽ "പോപ്സിക്കിൾ " കലാ നൈപുണ്യ ശിൽപശാല" പ്രഥമാധ്യാപകൻ പി.ശശികുമാർ ഉദ്ഘാടനം ചെയ്തു. 



ചിത്രകലാ അധ്യാപകനനും ചിത്രകാരനുമായ ആർട്ടിസ്റ്റ് സജീവൻ.ടി.എം ക്ലാസ്സ് നയിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ ഹാളിൽ നടന്ന ശിൽപശാലയിൽ വളരുന്ന കുട്ടികളെ കലയുടെ വർണ്ണ ലോകത്തേക്ക് കൈപിടിച്ചു നടത്താൻ അമ്മമാരെ പാകപ്പെടുത്തുന്നതിനുള്ള ക്രിയാത്മക പരിശീലനം നടന്നു. പി.ടി.എ പ്രസിഡൻ്റ് സജീന്ദ്രൻ സി അദ്ധ്യക്ഷത വഹിച്ചു.പി.കെ.പ്രസീദ,സത്യഭാമ.ടി.വി, കല.ജെ.സി , ജോസ്ന ഗുൽസാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post