*സൗജന്യ യോഗ പരിശീലനം ഇന്ന് തുടങ്ങും*
മയ്യഴി :കോവിഡ് വ്യാപന നിരോധന നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന പൊതുജനങ്ങൾക്കായുള്ള സൗജന്യ യോഗ പരിശീലന ക്ലാസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും . കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിലെ യോഗഹാളിലാണ് യോഗ ക്ലാസ് നടക്കുക . പൊതു ജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .

Post a Comment