അഴിയൂർ :- 6 ആം വാർഡിൽ
കോറോത്ത് റോഡ് കുന്നത്ത് ഭാഗം നാട്ടുകാരുടെ പ്രതിക്ഷേധങ്ങൾ വകവെയ്ക്കാതെ വ്യാപകമായി കുന്നത്ത് താഴെ വയൽപ്രദേശങ്ങളിൽ തണ്ണീർത്തടങ്ങൾ നികത്തുന്നത്
തുടരുന്നതായി പരാതി.
നിലവിൽ ഈ പ്രദേശത്തുള്ള പാത്തിയുടെ കൈത്തോട് നികത്തി തുടങ്ങിയ അവസ്ഥയിലാണ്.
കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭീഷണിയും.,
സമീപത്തുള്ള വ്യവസായ എസ്റ്റേറ്റിൽ പുനരുപയോഗത്തിന്
പൊടിക്കാൻ വെച്ച ചാക്കു കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ, 2019 ലെ
പ്രളയത്തിൽ പൊട്ടിയൊലിച്ച് സമീപ പ്രദേശങ്ങളിൽ ഒഴികിയെത്തിയിരുന്നു.
ഇതിനിടെ പല തണ്ണീർത്തടങ്ങളും ഭാഗികമായി തടസ്സപ്പെട്ടപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ പലയിടങ്ങളിലും ചിതറിക്കിടന്ന അവസ്ഥയാണ്.
അതിനു പുറമെ വ്യാപകമായ തണ്ണീർതട നികത്തൽ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാണ്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചും ക്രിയാത്മകമായി നടപടിയെടുത്തില്ല എന്ന് പ്രദേശവാസികൾ അറിയിച്ചു.
മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ
പ്രാദേശിക പ്രവർത്തകർ ഉൾപ്പെടെ ഇത്തരം സാമൂഹ്യ വിപത്തിനെതിരെ ശക്തമായ പ്രതിക്ഷേധം അറിയിച്ചു. അഴിയൂർ പഞ്ചായത്ത് ഉൾപ്പെടെ മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ,
സമീപ പഞ്ചായത്തുകളിലും സമാനമായ രീതിയിൽ നീർത്തടങ്ങൾ നികത്തുന്നതായും മറ്റു പുഴ കയ്യേറ്റ ശ്രമങ്ങളും കാണാനിടയായി എന്നും അഭിപ്രായപ്പെട്ടു.
പ്രദശവാസികളും മയ്യഴിപുഴ സംരക്ഷണ സമിതിയും പഞ്ചായത്ത് പ്രസിഡന്റ്
ആയിഷ ഉമ്മറിനെ കണ്ട് പരാതി ബോധിപ്പിച്ചു. പ്രസിഡണ്ട് വേണ്ട നടപടി സ്വീകരിക്കാമെന്നേറ്റു.
മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ മയ്യഴിപ്പുഴ ഒഴുകുന്ന 54 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ശക്തമായി പുഴ സംരക്ഷണത്തിനായ് പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.
14- 02 - 2021 ഞായറാഴ്ച
വിപുലമായ ഒരു യോഗം മാഹി മഞ്ചക്കൽ ബോട്ട് ഹൗസിന് സമീപം ചേരുന്നതായി മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment