o ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ ജയം*
Latest News


 

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ ജയം*


 *ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ ജയം*


_അശ്വിൻ മാൻ ഓഫ് ദ മാച്ച്_



ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ഇന്ത്യ.മല്‍സരം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ 317 റണ്‍സിന്റെ വന്‍ ജയമാണ്‌ ഇന്ത്യ നേടിയത്‌. ജയത്തോടെ നാല്‌ മല്‍സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി. ജയം ലോക ടെസ്‌റ്റ്‌ ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാനുള്ള ഇന്ത്യന്‍ സാധ്യത കൂട്ടി. ചാംപ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത്‌ നിന്ന്‌ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്‌ കയറി. 482 റണ്‍സെന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനെ 164റണ്‍സിന്‌ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബൗളിങാണ്‌ ഇന്ത്യക്ക്‌ അനായാസ ജയമൊരുക്കിയത്‌. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ ഇന്ന്‌ മൂന്ന്‌ വിക്കറ്റ്‌ നേടി. അക്‌സര്‍ പട്ടേല്‍ അഞ്ച്‌ വിക്കറ്റും നേടി. രണ്ട്‌ ഇന്നിങ്‌സുകളിലായി അക്‌സര്‍ ഏഴ്‌ വി്‌ക്കറ്റാണ്‌ നേടിയത്‌.



ഇംഗ്ലണ്ട്‌ നിരയില്‍ മോയില്‍ അലി (43) ആണ്‌ ടോപ്‌ സ്‌കോറര്‍. 18 പന്തില്‍ നിന്നാണ്‌ താരം 43 റണ്‍സെടുത്തത്‌. ജോ റൂട്ട്‌ 33 ഉം ഡാനിയേല്‍ ലോറന്‍സ്‌ 26ഉം റണ്‍സ്‌ നേടി. ആദ്യ ടെസ്‌റ്റിലേ തോല്‍വിക്ക്‌ രണ്ടാം ടെസ്‌റ്റിലെ ആദ്യ ദിനം മുതല്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 195 റണ്‍സിന്റെ ലീഡാണ്‌ ഇന്ത്യ നേടിയത്‌. രണ്ടാം ഇന്നിങ്‌സില്‍ 286 കൂടി ചേര്‍ത്ത്‌ 482 റണ്‍സ്‌്‌ ലക്ഷ്യം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇന്ത്യ വയ്‌ക്കുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ 329, 286. ഇംഗ്ലണ്ട്‌ 134, 164


 


Post a Comment

Previous Post Next Post