തലശ്ശേരിയിൽ 25-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു
തലശ്ശേരി: തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത് ലൈബ്രറിയിലാണ് ഓഫീസ് തുറന്നത്.
എം ഷംസീർ എം എൽ എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
23 മുതൽ 27 വരെയാണ് തലശ്ശേരിയിൽ ചലച്ചിത്ര മേള നടക്കുന്നത്.
ഫെസ്റ്റിവൽ നടക്കുന്ന നാല് കേന്ദ്രങ്ങളിൽ ഒന്നായി തലശ്ശേരിയെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഷംസീർ എം എൽ എ പറഞ്ഞു.
നഗരസഭ അധ്യക്ഷ കെ.എം ജമുനറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ വാഴയിൽ ശശി, കെ.കെ മാരാർ, ലിബർട്ടി ബഷീർ ,പ്രദീപ് ചൊക്ളി, ജിത്തു കോളയാട് തുടങ്ങിയവർ സംസാരിച്ചു.
ചലച്ചിത്രമേള ഹെൽപ് ഡെസ്ക്ക് എല്ലാ ദിവസവും രാവിലെ 10 മണിമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കും
കൂടുതൽ വിവരങ്ങൾക്ക്
04902320818 നമ്പറിൽ ബന്ധപ്പെടുക
Post a Comment