മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മാഹി ഹോസ്പിറ്റലിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പ്രേംകുമാർ , ആർ.എം.ഒ ഡോ.അശോക് കുമാർ എന്നിവരെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തി,
2 ദിവസം മുമ്പ് മാഹി ഹോസ്പിറ്റലിൽ കോവിഡ് വാർഡിൽ അറ്റകുറ്റ പണി നടത്തുവാൻ ചില രാഷ്ട്രീയ സംഘടനകൾക്ക് അധികൃതർ അനുവാദം കൊടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി
പ്രതിഷേധത്തെത്തുടർന്ന് , ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കില്ലായെന്നും ,അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.
തുടർന്ന് നിയമ വിരുദ്ധമായി മാഹി ഹോസ്പിറ്റലിൽ കോവിഡ് വാർഡിൽ അറ്റകുറ്റ പണി നടത്തുവാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാഹി റീജീണ്യൽ അഡ്മിനിസ്ട്രേ്രെ നേരിൽ കണ്ട് ആവശ്യപ്പെടുകയും പരാതി നല്കുകയും ചെയ്തു
കൂടാതെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ,ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി , ഡിസ്ട്രിക് കളക്ടർ , ഡിഎംഎസ് എന്നിവർക്കും പരാതി നല്കി
പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യംജിത്ത് പാറക്കൽ, വൈസ് പ്രസിഡന്റ് രെജിലേഷ് കെ.പി, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, സെക്രട്ടറിമാരായ മുഹമ്മദ് സർഫാസ്,വിവേക് , ഷെജിൻ ചൂടികൊട്ട, മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജേഷ് ചാമേരി,ശ്രീജേഷ് പള്ളൂർ എന്നിവർ പങ്കെടുത്തു....
Post a Comment