തലശേരി എരഞ്ഞോളി പാലത്തിൽ ബസ്സിടിച്ച് നിയന്ത്രണം തെറ്റിയ ലോറി റോഡരികിലെ വീട്ടുമതിലിലിടിച്ചു . അപകടത്തിൽ ബസ്സ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു . ലോറി ഇടിച്ച് വീട്ടു മതിൽ ഭാഗികമായി തകർന്ന നിലയിലാണ് . തലശ്ശേരി - വളവു പാറ റോഡിൽ ചിറക്കര കെ ടി.പി.മുക്കിനും എരഞ്ഞോളി പാലത്തിനും ഇടയിൽ ബുധനാഴ്ച ഉച്ചക്കാണ് വാഹന അപകടമുണ്ടായത് . തലശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന കെ.എൽ 13 Z 1467 സിറ്റി ബോയ് ബസ്സാണ് മുന്നിലോടിയ കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിലിടിച്ചത് . പരിക്കേറ്റവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി . എരഞ്ഞോളി പാലം റോഡിലെ രാജീവന്റെ ഐശ്വര്യ വീട്ടു മതിലാണ് ലോറി ഇടിച്ച് തകർന്നത് . കെ.എസ്.ടി.പി റോഡുപണിയെ തുടർന്ന് എരഞ്ഞോളി പാലം വരെ മെക്കാഡം ടാറിംഗ് പൂർത്തിയായിട്ടുണ്ട് . ഇതിനാൽ വാഹനങ്ങളുടെ അമിതവേഗവും വർധിച്ചിട്ടുണ്ട് .

Post a Comment