*മാഹി മുസ്ലീം ലീഗ് ജനജാഗരണ യാത്ര നടത്തുന്നു.*
മാഹി: മാഹി ആശുപത്രിയിലെ ശോച്യാവസ്ഥ, മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, കുടിവെള്ള പ്രശ്നം തുടങ്ങി മാഹി ജനതയോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ 27, 28 തീയ്യതികളിൽ മാഹി ജില്ല മുസ്ലീം ലീഗ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി തൊണ്ടൻ്റവിട 'യുടെ നേതൃത്വത്തിൽ ജനജാഗരണ യാത്ര നടത്തുന്നു.
ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മൂലക്കടവിൽ നിന്നും പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും .
തുടർന്ന് ഒന്നാം ദിവസം ഹസ്സൻ മുക്ക് പന്തക്കൽ ജംഗ്ഷൻ, ഇടയിൽപ്പീടിക, പാറാൽ ഇരട്ടപ്പിലാക്കൂൽ ,ഗ്രാമത്തി, പി.കെ പെട്രോൾ, താഴെ ചൊക്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷംസ്പിന്നിംഗ് മിൽ പരിസരത്ത് താത്ക്കാലികമായി അവസാനിപ്പിച്ച് രണ്ടാം ദിവസമായ 28 വ്യാഴായ്ച്ച ചാലക്കര സതീഷ് ബേക്കറി മാഹി 'പഴയ പോസ്റ്റാഫീസ് ജംഗ്ഷൻ, മഞ്ചക്കൽ ജുമാ മസ്ജിദ്, ചൂടിക്കോട്ട മദ്രസ ,പൂഴിത്തല ,എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങിയ ശേഷം പാറക്കലിൽ സമാപിക്കുന്നു.
തുടർന്ന് റാലിയുംമാഹി മുൻസിപ്പൽ ഗ്രൗണ്ടിൽ പൊതുയോഗവും നടക്കും.
പൊതുയോഗത്തിൽ കണ്ണൂർ ജില്ല ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി, കെ.എം .സി .സി ഓവർസീസ് ചീഫ് കോഡിനേറ്റർ സി.വി.എം വാണിമേൽ തുടങ്ങിയവർ സംസാരിക്കും

Post a Comment