o മന്ത്രിയും എംഎൽഎയും രാജിവെച്ചു
Latest News


 

മന്ത്രിയും എംഎൽഎയും രാജിവെച്ചു


 മന്ത്രിയും എംഎൽഎയും രാജിവെച്ചു

പുതുച്ചേരി:പുതുച്ചേരി പൊതുമരാമത്ത് മന്ത്രി നമശിവായവും,കോൺഗ്രസ്സ് എംഎൽഎ തീപൈഞ്ചനും പദവി രാജിവെച്ചു.രാജിക്കത്ത് സ്പീക്കർക്ക് നൽകി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമശിവായം കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടായിരുന്നു .



പ്രമുഖ വണ്ണിയ സമുദായാംഗമായ നമശിവായം മുഖ്യമന്ത്രിയാവുമെന്നായിരുന്നു ധാരണ.എന്നാൽ നിയമസഭാംഗമല്ലാതിരുന്ന മുൻ കേന്ദ്ര മന്ത്രി നാരായ


ണസാമിയെ കോൺഗ്രസ്സ് ഹൈക്കമാൻറ് മുഖ്യമന്ത്രിയാക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തും നമശിവായമായിരുന്നു പാർട്ടി പ്രസിഡണ്ട് ,

തിരഞ്ഞെടുപ്പിൽ വൈത്തിലിംഗം വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.നാലു മാസങ്ങൾക്ക് മുമ്പ് നമശിവായത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി ,സുബ്രമണ്യത്തെ പ്രസിഡണ്ടായി നിയമിച്ചു.നമശിവായം ,

തമിഴ് മാനില കോൺഗ്രസ്സിലോ,ബിജപിയിലോ ചേരുമെന്ന് കരുതുന്നു .




ഈ മാസം 30 ന് ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് നഡ്ഡ പുതുച്ചേരിയിലെത്തുന്നുണ്ട്.നമശിവായത്തോടൊപ്പം ഉസുഡു എംഎൽഎ തീപൈഞ്ചനും എംഎൽഎ സ്ഥാനം രാജി വെച്ചു.അതേ സമയം നമശിവായത്തെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തതതായി പ്രസിഡണ്ട് എ വി സുബ്രമണ്യം അറിയിച്ചു .




നമശിവായം അണികളെ അഭിസംബോധന ചെയ്യുന്നു

Post a Comment

Previous Post Next Post