o ആധാർ. എൻറോൾമെന്റ്ന്ററിൻ്റെ പ്രവർത്തനം നിലച്ചത് ദുരിതം*
Latest News


 

ആധാർ. എൻറോൾമെന്റ്ന്ററിൻ്റെ പ്രവർത്തനം നിലച്ചത് ദുരിതം*

ആധാർ.  എൻറോൾമെന്റ്ന്ററിൻ്റെ         പ്രവർത്തനം നിലച്ചത് ദുരിതം*




മാഹി • മേഖലയിൽ ആധാർ എൻറോൾമെന്റ് സെന്ററിന്റെ പ്രവർത്തനം നിലച്ചത് ജനങ്ങൾക്ക് ദുരിതമാവുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവ് അനുസരിച്ച് സർക്കാർ കെട്ടിടത്തിൽ ആധാർ സെന്ററുകൾ പ്രവർത്തിക്കണമെന്ന നിർദേശമാണ് പ്രതിസന്ധിക്ക് കാരണം.ഇതേ തുടർന്ന് സ്വകാര്യ കെട്ടിടങ്ങളിലെ ആധാർ എൻറോൾമെന്റ് സെന്ററുകൾ ഫെബ്രുവരിയിൽ അടച്ചുപൂട്ടിയതിനാൽ പുതിയ ആധാർ എടുക്കാനോ തെറ്റു തിരുത്തലുകൾക്കോ ഇപ്പോൾ സാധിക്കുന്നില്ല.


ഫലത്തിൽ മാഹിക്കാർക്ക് ആധാർ അന്യമാവുകയാണ്. പ്ലാനിങ് ആൻഡ് റിസർച്ച് വകുപ്പിന്റെ നിയന്തണത്തിലാണ് സംസ്ഥാനത്ത് സെന്ററുകൾ പ്രവർത്തിക്കുന്നത്. പുതുച്ചേരി,കാരിക്കൽ,യാനം മേഖലയിൽ ആധാർ പ്രശ്നം പരിഹരിച്ചെങ്കിലും മാഹിയിൽ പ്രശ്നം നീളുകയാണ്.


ഉടൻ പരിഹരിക്കുമെന്ന മറുപടിയാണ് അധികൃതർ തരുന്നത്.പള്ളൂരിൽ കൃഷിവകുപ്പ് ഓഫീസിൽ ആധാർ സെന്ററിന് സ്ഥലം നൽകണമെന്ന ആവശ്യവും നടപ്പിലാവുന്നില്ലാ.വിദ്യാർത്ഥികളും ജനങ്ങളും വിവിധ ആവശ്യങ്ങൾക്കായി ആധാർ നൽകാൻ കഴിയാതെ വലയുകയാണ്.


ഇതിനിടെ നാഷണൽ ഹെൽത്ത് ഐഡി  കാർഡ് ലഭിക്കാൻ ആധാറുമായി ബന്ധിച്ച ഫോൺ നമ്പർ ആവിശ്യമാണ്.പുതുതായി ആധാറിൽ നമ്പർ രേഖപ്പെടുത്താൻ സാധിക്കാത്തതും പ്രശ്നം സങ്കീർണമാക്കി.


Post a Comment

Previous Post Next Post