o ബൈപാസ് നിർമാണ തൊഴിലാളികൾക്കു മർദനമേറ്റെന്നു പരാതി
Latest News


 

ബൈപാസ് നിർമാണ തൊഴിലാളികൾക്കു മർദനമേറ്റെന്നു പരാതി


 ബൈപാസ് നിർമാണ തൊഴിലാളികൾക്കു

മർദനമേറ്റെന്നു പരാതി





 തലശ്ശേരി-മാഹി ബൈപാസ് നിർമാണ തൊഴിലാളികൾക്കു 

രാത്രികാല ജോലിക്കിടെ മർദനമേറ്റെന്നു പരാതി. റിപ്പബ്ലിക് ദിനത്തിൽ രാത്രി 11നാണു സംഭവം. 

പള്ളൂർ സബ് സ്റ്റേഷനു സമീപം ബൈപാസിൽ കുടിവെള്ള പൈപ്പ് മാറ്റുന്ന ജോലിക്കിടയിൽ വടക്കുമ്പാട് കുന്നും മീത്തൽ വീട്ടിൽ സാഹൂൽ (44), കൂടെ ജോലി ചെയ്യുന്ന പ്രശോഭ് (28) എന്നിവർക്കാണ് 

മർദനമേറ്റത്.


ജോലി ചെയ്യുന്നതിനിടെ സമീപവാസികളായ ചിലർ ജോലി ചെയ്യരുതെന്ന് പറഞ്ഞ് ജോലി തടസ്സപ്പെടുത്തി മരത്തടി കൊണ്ട് തലക്കും കൈക്കും മറ്റും അടിച്ചെന്ന്  ജീവനക്കാർ  പറഞ്ഞു. 

പള്ളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.സഹൂലിന് സാരമായി പരിക്കേറ്റു.ഇരുവരും തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.സംഭവത്തിൽ സബ് സ്റ്റേഷന്  സമീപത്തെ  പെരിയാണ്ടിയിൽ  ഹൗസിൽ ദിനേശൻ, കെ.ടി.കെ.രാജേഷ്, എന്നിവർക്കെതിരെ പോലീസ് കേസെടുത്തു



Post a Comment

Previous Post Next Post