ചാത്തമ്പള്ളി സുകുമാരൻ നിര്യാതനായി
ന്യൂമാഹി : കുറിച്ചിയിൽ മാതൃക - റെയിൽ റോഡിന് സമീപം കോൺഗ്രസ്സ് പ്രവർത്തകൻ ചാത്തമ്പള്ളി സുകുമാരൻ (73) അന്തരിച്ചു. മാഹി സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. സ്പിന്നിങ്ങ് മിൽ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തക സമിതി അംഗം, ഇൻന്ത്യൻ നാഷണൽ കോൺഗ്രസ്സ് ന്യൂമാഹി മണ്ഡലം സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കുഞ്ഞിരാമൻ്റെയും മാതയുടെയും മകനാണ്.
ഭാര്യ: റനിത (ഡയറക്ടർ, കുറിച്ചിയിൽ വനിതാ സഹകരണ സംഘം).
മകൾ: ഷെറില.
മരുമകൻ: ബിനീഷ് (ജി.ടെക് തലശ്ശേരി).
സഹോദരങ്ങൾ: മുകുന്ദൻ, കല്ലു, പരേതരായ ശ്രീധരൻ, രാധ.
സംസ്കാരം ചൊവ്വാഴ്ച (12/01/21) ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ട് വളപ്പിൽ നടന്നു.
Post a Comment