o നേതാജി ഗ്രാമ പ്രദക്ഷിണ യാത്രയുമായി ചെമ്പ്ര വാർഡ് കോൺഗ്രസ്*
Latest News


 

നേതാജി ഗ്രാമ പ്രദക്ഷിണ യാത്രയുമായി ചെമ്പ്ര വാർഡ് കോൺഗ്രസ്*


 *നേതാജി ഗ്രാമ പ്രദക്ഷിണ യാത്രയുമായി ചെമ്പ്ര വാർഡ് കോൺഗ്രസ്*


മാഹി:സ്വാതന്ത്ര്യ സമര സേനാനി നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും മായിരുന്ന  സുഭാഷ് ചന്ദ ബോസിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത് ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃതത്തിൽ ആഘോഷിച്ചു. കോൺഗ്രസ് പ്രവർത്തകർ "നേതാജി ഗ്രാമ പ്രദക്ഷിണ യാത്ര" നടത്തി. ചെമ്പ്രയിലെ മുതിർന്ന കോൺഗ്രസ്  നേതാവ് പ്രഭാകരൻ പുത്തൻ പുരയിൽ നേതാജി ഗ്രാമ പ്രദക്ഷിണ യാത്ര നയിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ എം.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മാഹി മേഖല മൈനോറിറ്റി കോൺഗ്രസ് . അധ്യക്ഷൻ വി.ടി. ശംസുദ്ദിൻ , ജിജേഷ് കുമാർ ചാമേരി, പുരുഷു എം.പി, പ്രഭാകരൻ കെ , പാറമ്മേൽ പുരുഷു, അജിതൻ, ശശി സി എന്നിവർ സംസരിച്ചു. നേതാജിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചനയും മധുര പലഹാര വിതരണവും നടത്തി.

Post a Comment

Previous Post Next Post