മാഹി കോവിഡ്-19 റിപ്പോർട്ട്
22-01-2021, 4.30 PM
ഇന്ന് മാഹിയിൽ 17 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
12 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 5 ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ഈസ്റ്റ് പള്ളൂരിലെ ഒരു വീട്ടിലെ 9 പേർക്കും ചാലക്കര, പള്ളൂർ എന്നിവിടങ്ങളിലെ താമസിക്കാരായ രണ്ട് പേർക്ക് വീതവും വളവിൽ, പന്തക്കൽ എന്നിവിടങ്ങളിലെ താമസിക്കാരായ ഒരാൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചൂടിക്കോട്ട, ചെമ്പ്ര എന്നിവിടങ്ങളിലെ താമസിക്കാരായ ഒരാൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 434 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 4 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 22-01-2021) - 102.

Post a Comment