"മയ്യഴിയുടെ മാറ്റം യുവത്വത്തിലൂടെ "
എന്ന മുദ്രവാക്യം ഉയർത്തി കൊണ്ട് ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ മൂലക്കടവിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി മയ്യഴിയുടെ വിവിധ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് മാഹി മുൻസിപ്പാൽ മൈതാനത്ത് സമാപിച്ചു.
യുവമോർച്ച പ്രസിഡന്റ് OM ഭവൻ - ന് പതാക കൈമാറി കൊണ്ട് BJP മാഹി മേഖല പ്രസിഡന്റ് A.സുനിൽ റാലി ഉദ്ഘാടനം ചെയ്തു.
കാൽ നൂറ്റാണ്ട് മാഹി ഭരണം കൈയ്യാളി അഴിമതി നടത്തിയ കോൺഗ്രസ്സും മാഷ് വന്നാൽ എല്ലാ ശരിയാകും എന്ന് പറഞ്ഞ് മാഹിക്കാരെ വഞ്ചിച്ച ഇടതുപക്ഷവുമാണ് മാഹിയുടെ വികസനത്തിന്റെ അന്തകൻമാരായത് എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് പറഞ്ഞു
മൂലക്കടവ് നിന്നും ആരംഭിച്ച റാലി പള്ളൂർ, ചെമ്പ്ര, ചാലക്കര, സ്പിനിങ്ങ് മിൽ, വളവിൽ ബീച്ച്, പൂഴിത്തല ബീച്ച് എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച ശേഷം മാഹി മുൻസിപ്പൽ മൈതാനത്ത് സമാപിച്ചു
യുവമോർച്ച സിക്രട്ടറിമാരായ k.ശ്രീജിൻ, മാനസ് ഭൂഷൺ,ആദിശ് TP, ലിംന. M .അതുന KP, കരികുന്നുമ്മൽ സുനിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി
വീഡിയോ വാർത്ത കാണാം
https://youtu.be/HFrro-F7y9Q

Post a Comment